ഹോണ്ട അമേസ് സിഎന്‍ജി വിപണിയില്‍
ഹോണ്ട അമേസ് സെഡാന്റെ സിഎന്‍ജി പതിപ്പ് വിപണിയിലെത്തി. 1.2 എസ് എംടി പ്ലസ് (ഐ-വിടെക്) വേരിയന്റിലാണ് സിഎന്‍ജി ഇന്ധന പതിപ്പ് ലഭിക്കുന്നത്.
ഈ വേരിയന്റിന്റെ എക്‌സ്‌ഷോറൂം വിലയായ 599,585 രൂപയോടൊപ്പം 54,315 രൂപ സിഎന്‍ജി കിറ്റ് വിലകൂടി ചേരുന്നു ഇപ്പോള്‍.

ഇന്ത്യയിലെ ചില മെട്രോ നഗരങ്ങളില്‍ മാത്രമാണ് നിലവില്‍ സിഎന്‍ജി ഇന്ധനം ലഭ്യമായിട്ടുള്ളത്. മികച്ച മൈലേജും പ്രകടനക്ഷമതയും അമേസിന്റെ സിഎന്‍ജി പതിപ്പിനുണ്ട്.
സിഎന്‍ജി ഇന്ധനം ലഭ്യമായ നഗരങ്ങളില്‍ 1.2 എസ്എംടി പ്ലസ് പതിപ്പിനോടൊപ്പം സിഎന്‍ജി കിറ്റ് ഘടിപ്പിച്ചു നല്‍കും. സിഎന്‍ജി കിറ്റ് ഘടിപ്പിക്കാന്‍ കഴിയുന്ന അമേസ് വേരിയന്റ് ഫാക്ടറിയില്‍ വെച്ചുതന്നെ അതിന് യോജിച്ച വിധത്തിലുള്ള ട്യൂണിങ്ങിന് വിധേയമായിട്ടുണ്ട്.


Click it and Unblock the Notifications








