ഹോണ്ട അമേസിനും മൊബിലിയോയ്ക്കും സെലിബ്രേഷൻ എഡിഷൻ
ഉത്സവസീസൺ പ്രമാണിച്ച് ഹോണ്ട മൊബിലിയോ, അമേസ് എന്നീ മോഡലുകൾക്ക് പ്രത്യേക എഡിഷൻ പുറത്തിറക്കുന്നു. രണ്ട് മോഡലുകളിലും പ്രത്യേക ഫീച്ചറുകൾ കൂട്ടിച്ചേർത്താണ് ഈ പതിപ്പ് വിപണിയിലെത്തുക.
മൊബിലിയോയുടെയും അമേസിന്റെയും ബോഡിയിൽ ആകർഷകമായ ഗ്രാഫിക് പണികൾ ചെയ്തിട്ടുണ്ട്. പ്രത്യേക എഡിഷനാണെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു എംബ്ലവും എക്സ്റ്റീരിയറിൽ ഉണ്ടായിരിക്കും.

പ്രീമിയം നിലവാരത്തിലുള്ള അപ്ഹോൾസ്റ്ററിയാണ് ഇരുവാഹനങ്ങൾക്കും നൽകിയിരിക്കുന്നത്. സീറ്റ് കവറുകൾ, കുഷ്യനുകൾ, സ്ര്റീയറിങ് വീൽ കവറുകൾ, ഫ്ലോർ മാറ്റുകൾ എന്നിവയും വാഹനങ്ങളിലുണ്ട്.
വിപണിയിൽ ഏറ്റവുമധികം വിറ്റുപോകുന്ന ടഫീറ്റ വൈറ്റ്, ഓർക്കിഡ് വൈറ്റ് പേൾ എന്നീ നിറങ്ങളിലാണ് ഈ പ്രത്യേക പതിപ്പ് ലഭിക്കുക.
അമേസിന്റെ പ്രത്യേക പതിപ്പ് കിറ്റിന് 12,476 രൂപയാണ് വില. ഫിറ്റിങ് ചാർജ് അധികമായി വരും. മൊബിലിയോയുടെ കിറ്റിന് 16,820 രൂപയാണ് വില. ഫിറ്റിങ് ചാർജുകൾ ഇതിനും ബാധകമാണ്.


Click it and Unblock the Notifications