ഹോണ്ട ബിആർവി പ്രോട്ടോടൈപ്പ് ചിത്രം പുറത്ത്

By Santheep

ഇന്ത്യ അടക്കമുള്ള വിപണികളിൽ അധികാരം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു കാർനിർമാതാവും കയറിയിരിക്കേണ്ട ചില സെഗ്മെന്റുകളുണ്ട്. ചെറു ഹാച്ച്ബാക്കുകൾ, കോംപാക്ട് സെഡാനുകൾ, കോംപാക്ട് എസ്‌യുവികൾ എന്നിവയാണവ. ഹോണ്ട ഈ സെഗ്മെന്റുകളിലേക്കെല്ലാം പതുക്കെപ്പതുക്കെ കയറിക്കൊണ്ടിരിക്കുകയാണ്. ഇതിനകം തന്നെ കോംപാക്ട് സെഡാൻ വിഭാഗത്തിൽ സാന്നിധ്യമായിത്തീർന്ന ഹോണ്ട ഇനി കോംപാക്ട് എസ്‌യുവി വിഭാഗത്തിലേക്കാണ് കയറാൻ പോകുന്നത്. ഇതിനായി തയ്യാറാക്കിയിട്ടുള്ള വാഹനമാണ് ബിആർവി എന്ന പേരിലറിയപ്പെടുന്നത്.

നിലവിൽ ഹോണ്ടയുടെ പക്കൽ കോംപാക്ട് എസ്‌യുവി മോഡലുകളൊന്നുമില്ല. ഈ സെഗ്മെന്റ് അനുദിനം വളർന്നുകൊണ്ടിരിക്കുകയാണ്. ബിആർവി കൺസെപ്റ്റ് ചിത്രങ്ങൾ ഹോണ്ട നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ഈ വാഹനത്തിന്റെ പ്രോട്ടോടൈപ്പ് ചിത്രം പുറത്തിവിട്ടിരിക്കുകയാണ് ഹോണ്ട ഇപ്പോൾ. താഴെ ചിത്രങ്ങൾ കാണാം.

ഹോണ്ട ബിആർവി പ്രോട്ടോടൈപ്പ് ചിത്രം പുറത്ത്

ഹോണ്ട ബ്രിയോയുടെ പ്ലാറ്റ്ഫോമിലാണ് ബിആർവി കൺസെപ്റ്റ് നിർമിച്ചിരിക്കുന്നത്. ബ്രിയോയുടെ പ്ലാറ്റ്ഫോമിൽ നിർമിക്കപ്പെട്ട അമേസ് സെഡാൻ ഇന്ത്യയിൽ മികച്ച നിലയിൽ വിറ്റുപോകുന്നുണ്ട്. ഈ കൺസെപ്റ്റിന്റെ പ്രോട്ടോടൈപ്പാണ് ചിത്രത്തിൽ കാണുന്നത്.

ഹോണ്ട ബിആർവി പ്രോട്ടോടൈപ്പ് ചിത്രം പുറത്ത്

ഈ പുതിയ സെഗ്മെന്റിൽ ഹോണ്ടയ്ക്ക് വാഹനങ്ങളൊന്നുമില്ല. വിപണിയിൽ മറ്റ് കാർ നിർമാതാക്കളെ അപേക്ഷിച്ച് സ്ഥിരതയുള്ള വളർച്ച പ്രകടിപ്പിക്കുന്ന ബ്രാൻഡാണ് ഹോണ്ട. മത്സരത്തിൽ പിടിച്ചുനിൽക്കാൻ ഹോണ്ടയ്ക്കും വേണം ഒരു ചെറു യൂട്ടിലിറ്റി എന്നതാണ് കാര്യം.

ഹോണ്ട ബിആർവി പ്രോട്ടോടൈപ്പ് ചിത്രം പുറത്ത്

2015 ഇന്തോനീഷ്യൻ മോട്ടോർഷോയിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ബിആർ-വി കോംപാക്ട് എസ്‌യുവി കൺസെപ്റ്റിന്റെ ഏതാണ്ട് ഉൽപാദനത്തോടുത്ത മോഡലിന്റെ ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്.

ഹോണ്ട ബിആർവി പ്രോട്ടോടൈപ്പ് ചിത്രം പുറത്ത്

ഓഗസ്റ്റ് 20നും 30നും ഇടയിലുള്ള ദിവസങ്ങളിലാണ് ബിആർവി ഇന്തോനീഷ്യൻ മോട്ടോർഷോയിൽ അവതരിപ്പിക്കുക. ഇന്തോനീഷ്യയിലെ ടാങ്ഗരാംഗിലാണ് ഈ മോട്ടോർഷോ നടക്കുന്നത്.

ഹോണ്ട ബിആർവി പ്രോട്ടോടൈപ്പ് ചിത്രം പുറത്ത്

ബോൾഡ് റൺഎബൗട്ട് വെഹിക്കിൾ എന്നാണ് ബിആർവി എന്നാലർഥം. റിനോ ഡസ്റ്റർ, നിസ്സാൻ ടെറാനോ, ഫോഡ് ഇക്കോസ്പോർട്, ഹ്യൂണ്ടായ് ക്രെറ്റ, മഹീന്ദ്ര ടിയുവി300 എന്നീ എതിരാളികളാണ് ബിആർവിക്കുള്ളത്. മാരുതിയുടെ പുതിയ എസ് ക്രോസ്സും ഈ ഗണത്തിൽ പെടുന്നു. കത്തിപ്പടരുന്ന മത്സരത്തിലേക്കാണ് ബിആർവി വരുന്നത്.

ഹോണ്ട ബിആർവി പ്രോട്ടോടൈപ്പ് ചിത്രം പുറത്ത്

ബ്രിയോ പ്ലാറ്റ്ഫോമിൽ വരുന്ന നാലാമത്തെ വാഹനമാണിത്. ബ്രിയോ ഹാച്ച്ബാക്ക്, അമേസ് സെഡാൻ, മൊബിലിയോ എംപിവി എന്നിവയാണ് മറ്റു വാഹനങ്ങൾ.

ഹോണ്ട ബിആർവി പ്രോട്ടോടൈപ്പ് ചിത്രം പുറത്ത്

1.5 ലിറ്റർ ശേഷിയുള്ള എൻജിനാണ് ബിആർ‌വിയിൽ ഘടിപ്പിക്കുക. 120 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. 145 എൻഎം ആണ് ടോർക്ക്.

Article Published On: Saturday, August 22, 2015, 16:57 [IST]
English summary
Honda BRV Prototype Revealed At Indonesia Motor Show.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X