ഹോണ്ട ബ്രിയോ ചെറു എസ്‌യുവി ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തു!

By Santheep

ഹോണ്ട ബ്രിയോയെ ആധാരമാക്കി ഒരു പുതിയ ചെറു എസ്‌യുവി ഇന്ത്യയിലെത്തിക്കാന്‍ ഹോണ്ടയ്ക്ക് പദ്ധതിയുള്ളതിനെക്കുറിച്ച് നേരത്തെ ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാഹനം ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ടെസ്റ്റ് ചെയ്യുന്നതിനായി എത്തിച്ചേര്‍ന്നതാണ് പുതിയ വാര്‍ത്ത.

കൂടുതല്‍ വായിക്കാം താഴെ.

ഹോണ്ട ബ്രിയോ ചെറു എസ്‌യുവി ഇന്ത്യയിലേക്ക്

ഈ വാഹനം ഇന്ത്യയില്‍ ഉടന്‍തന്നെ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കാനാവില്ല. ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ കുറച്ച് സമയമെടുക്കും. കൂടാതെ, ഇതൊരു കണ്‍സെപ്റ്റ് രൂപത്തിലാണ് ഇപ്പോഴുള്ളത്. ഉള്‍പാദനപ്പതിപ്പ് ഇനിയും തയ്യാറാവേണ്ടിയിരിക്കുന്നു. നിലവില്‍ ഹോണ്ടയുടെ ഇന്ത്യന്‍ സന്നാഹങ്ങള്‍ക്ക് പുതിയൊരു വാഹനകത്തെക്കൂടി നിര്‍മിച്ച് പുറത്തിറക്കാനുള്ള ശേഷിയുണ്ടോ എന്നതും പ്രശ്‌നമാണ്. പ്ലാന്റ് വികസനത്തിന് ചില പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട് ഹോണ്ട.

ഹോണ്ട ബ്രിയോ ചെറു എസ്‌യുവി ഇന്ത്യയിലേക്ക്

ഗ്രേയ്റ്റര്‍ നോയ്ഡയില്‍ സ്ഥിതി ചെയ്യുന്ന ഹോണ്ടയുടെ ഗവേഷണകേന്ദ്രത്തിലാണ് ബ്രിയോ എസ്‌യുവിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുക. ഇന്ത്യയില്‍ തന്നെയായിരിക്കും ഡിസൈന്‍ രൂപപ്പെടുത്തുന്നതടക്കമുള്ള നിര്‍ണായക ജോലികള്‍ പൂര്‍ത്തീകരിക്കുക എന്നു കേള്‍ക്കുന്നു.

ഹോണ്ട ബ്രിയോ ചെറു എസ്‌യുവി ഇന്ത്യയിലേക്ക്

അറിഞ്ഞിടത്തോളം ഈ വാഹനത്തിന്റെ വലിപ്പെം 4 മീറ്ററില്‍ കവിയും. നിലവില്‍ വന്‍ മത്സരം നടക്കുന്ന 4 മീറ്റര്‍ സെഗ്മെന്റിലേക്കല്ല ഈ വാഹനത്തിന്റെ കണ്ണ് എന്നര്‍ഥം.

ഹോണ്ട ബ്രിയോ ചെറു എസ്‌യുവി ഇന്ത്യയിലേക്ക്

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളില്‍ ഈ കാര്‍ എത്തിച്ചേരും. 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിലുപയോഗിക്കുക. മൊബിലിയോ, സിറ്റി എ്ന്നീ മോഡലുകളില്‍ ഈ എന്‍ജിനാണ് ഉപയോഗിക്കുന്നത്.

ഹോണ്ട ബ്രിയോ ചെറു എസ്‌യുവി ഇന്ത്യയിലേക്ക്

അടുത്തതായി ഹോണ്ടയില്‍ നിന്നും പ്രതീക്ഷിക്കുന്ന ലോഞ്ച് പുതിയ ജാസ്സിന്റേതാണ്. അമേസിന്റെ മുഖംമിനുക്കിയ പതിപ്പ് 2015ല്‍ തന്നെ എത്തിച്ചേരും. 2016ല്‍ പുതിയ അക്കോര്‍ഡ് മോഡല്‍ എത്തിച്ചേരാനുണ്ട്. ഇതോടൊപ്പം തന്നെ പുതിയ ചെറു എസ്‌യുവി വരും.

Article Published On: Saturday, June 6, 2015, 12:12 [IST]
English summary
Honda Brio Based Compact SUV Imported Into India For Tests.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X