ന്യൂജന്‍ ബ്രിയോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ!

By Santheep

2011ലാണ് ബ്രിയോ ഹാച്ച്ബാക്ക് ഇന്ത്യയിലെത്തുന്നത്. ഈ വാഹനത്തിന് വിപണിയില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ സാധിച്ചില്ല. പക്ഷേ, ബ്രിയോയെ ആധാരമാക്കി നിര്‍മിച്ച അമേസ് ചെറുസെഡാന്‍ ഒരു വന്‍ സംഭവമായി മാറുകയുണ്ടായി. പുതിയ വാര്‍ത്തകള്‍ ബ്രിയോ ഹാച്ച്ബാക്കിന്റെ പുതുക്കലിനെക്കുറിച്ച് പറയുന്നു.

പുതിയ തലമുറ പതിപ്പാണ് അടുത്തതായി വിപണിയിലെത്താനിരിക്കുന്നത്. ഈ പതിപ്പിന്റെ ഡിസൈനും സാങ്കേതികതയും അടക്കമുള്ളവയുടെ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താനാണ് പരിപാടി.

ഹോണ്ട ബ്രിയോ

അമേസ്, മൊബിലിയോ മോഡലുകളില്‍ കാണുന്ന ചില ഡിസൈന്‍ സവിശേഷതകള്‍ പുതിയ ബ്രിയോയില്‍ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക മാറ്റങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

ബ്രിയോ ഹാച്ച്ബാക്കിനു മേല്‍ ഹോണ്ടയ്ക്ക് വേറെയും പദ്ധതികളുണ്ട്. ഒരു ചെറു എസ്‌യുവിയും ഈ വാഹനത്തെ ആധാരമാക്കി നിര്‍മിക്കപെട്ടേക്കും. 2016 ദില്ലി ഓട്ടോ എക്‌സ്‌പോയില്‍ ബ്രിയോ എസ്‌യുവിയെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

More from DriveSpark

Article Published On: Friday, May 29, 2015, 11:29 [IST]
English summary
Honda Brio To Develop Next-Gen Hatchback In India Itself.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X