അമേസിനും ബ്രിയോയ്ക്കും പുതിയ വേരിയന്റുകള്‍
ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിനും അമേസ് സെഡാനും പുതിയ പതിപ്പ് വിപണിയിലെത്തിച്ചു. വിഎഖ്‌സ് ബിഎല്‍ എന്നാണ് ഈ വേരിയന്റ് അറിയപ്പെടുക.
നിലവിലുള്ള വിഎക്‌സ് വേരിയന്റിന്റെ മുകളിലായിട്ടാണ് ബ്രിയോയുടെ പുതിയ പതിപ്പ് ഇടംപിടിക്കക. മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പതിപ്പുമുണ്ട് പുതിയ വേരിയന്റിന്.
അമേസിന്റെ വിഎക്‌സ് പതിപ്പിനു മുകളിലായാണ് പുതിയ വിഎക്‌സ്(ഒ) വേരിയന്റ് വരുന്നത്. പെട്രോള്‍-ഡീസല്‍ പതിപ്പുകളില്‍ ഈ വേരിയന്റ് വരുന്നു. രണ്ടും മാന്വല്‍ ട്രാന്‍സ്മിഷന്‍ പതിപ്പുകളാണ്. കൂടുതല്‍ വിശദമായി താഴെ വായിക്കാം.

ചിത്രങ്ങളിലൂടെ നീങ്ങുക.

ഹോണ്ട ബ്രിയോ വിഎക്‌സ് ബിഎല്‍ വേരിയന്റ് വിലകള്‍
- വിഎക്‌സ് ബിഎല്‍ പെട്രോള്‍ (മാന്വല്‍) - 599,000 രൂപ
- വിഎക്‌സ് ബിഎല്‍ പെട്രോള്‍ (ഓട്ടോമാറ്റിക്) - 678,400 രൂപ
- ഓഡിയോ-വീഡിയോ നേവിഗേഷന്‍
- 15.7 സിഎം ടച്ച്‌സ്‌ക്രീന്‍
- സാറ്റലൈറ്റ് വോയ്‌സ് ഗൈഡഡ് നീവിഗേഷന്‍
- സമ്പൂര്‍ണ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം (DVD/CD, Bluetooth, USB, AUX, iPOD, MP3, FM/AM)
- പുതിയ ഡിസൈനിലുള്ള മടക്കിവെക്കാവുന്ന ഔട്‌സൈഡ് മിറര്‍
- വിഎക്‌സ്(ഒ) മാന്വല്‍ ട്രാന്‍സ്മിഷന്‍ പെട്രോള്‍ - 7,32,000 രൂപ
- വിഎക്‌സ്(ഒ) ഒമാന്വല്‍ ട്രാന്‍സ്മിഷന്‍ ഡീസല്‍ - 8,20,500 രൂപ

എന്‍ജിനുകളിലും മറ്റ് പ്രധാന സാങ്കേതിക സവിശേഷതകളിലും മാറ്റമൊന്നും വരുത്തിയിട്ടില്ല. 1.2 ലിറ്ററിന്റെ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ബ്രിയോയിലുള്ളത്. 6000 ആര്‍പിഎമ്മില്‍ 87 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു ഈ എന്‍ജിന്‍. 4500 ആര്‍പിഎമ്മില്‍ 109 എന്‍എം ആണ് കുതിരശക്തി. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനിലും 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും വാഹനം വിപണിയില്‍ ലഭ്യമാണ്.

ഹോണ്ട ബ്രിയോ വിഎക്‌സ് ബിഎല്‍ സവിശേഷതകള്‍

ഹോണ്ട അമേസ് വിഎക്‌സ് (ഒ) വിലകള്‍

എന്‍ജിനുകളിലോ മറ്റ് നിര്‍ണായക സാങ്കേതികതകളിലോ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല ഈ പുതിയ വേരിയന്റുകള്‍ക്കായി. 1.2 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനാണ് വാഹനത്തിലുള്ളത്. 6000 ആര്‍പിഎമ്മില്‍ 86 കുതിരശക്തിയും 4500 ആര്‍പിഎമ്മില്‍ 109 എന്‍എം ചക്രവീര്യവും പകരുന്നു ഈ എന്‍ജിന്‍. 3600 ആര്‍പിഎമ്മില്‍ 98 കുതിരശക്തിയും 1750 ആര്‍പിഎമ്മില്‍ 200 എന്‍എം ചക്രവീര്യവും പകരാന്‍ ശേഷിയുണ്ട് ഈ എന്‍ജിന്.

ഹോണ്ട അമേസ് വിഎക്‌സ്(ഒ) സവിശേഷതകള്‍
ഓഡിയോ-വീഡിയോ നേവിഗേഷന്‍
15.7 സിഎം ടച്ച്‌സ്‌ക്രീന്‍
സാറ്റലൈറ്റ് വോയ്‌സ് ഗൈഡഡ് നീവിഗേഷന്‍
സമ്പൂര്‍ണ എന്റര്‍ടെയ്ന്‍മെന്റ് സിസ്റ്റം (DVD/CD, Bluetooth, USB, AUX, iPOD, MP3, FM/AM)
പുതിയ ഡിസൈനിലുള്ള മടക്കിവെക്കാവുന്ന ഔട്‌സൈഡ് മിറര്‍


Click it and Unblock the Notifications








