ഹോണ്ട കാറുകള്‍ക്ക് ഏപ്രിലില്‍ വില കൂടും

By Santheep

ഹോണ്ട കാറുകളുടെ വില ഏപ്രില്‍ മാസത്തില്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ജനുവരി മാസത്തിലാണ് ഹോണ്ട മോഡലുകളുടെ വില അവസാനമായി വര്‍ധിപ്പിച്ചത്.

അസംസ്‌കൃത വസ്തുക്കള്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ വലിയ തോതിലുള്ള വിലവര്‍ധനയുണ്ടായെന്ന് ഹോണ്ട പറയുന്നു. ഇതാണ് വരാനിരിക്കുന്ന വിലവര്‍ധനവിന് പ്രധാന കാരണം.

Honda Cars India To Hike All Their Model Prices By April

ഏതെല്ലാം മോഡലുകള്‍ക്ക് എങ്ങനെയെല്ലാം വില കൂടുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഫെബ്രുവരി മാസം മുതല്‍ക്കു തന്നെ അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധന തങ്ങളെ ബാധിച്ചു തുടങ്ങിയിരുന്നെന്ന് ഹോണ്ട വ്യക്തമാക്കുന്നു. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് വിലകള്‍ കൂട്ടുവാനുള്ള തീരുമാനമെടുത്തതെന്ന് കമ്പനി വൃത്തങ്ങള്‍ പറയുന്നു.

കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ എക്‌സൈസ് ഡ്യൂട്ടി ഇളവുകള്‍ എടുത്തു മാറ്റിയത് കാര്‍നിര്‍മാതാക്കളെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജനുവരിയില്‍ വിലവര്‍ധന വന്നത്.

More from DriveSpark

Article Published On: Tuesday, March 24, 2015, 18:31 [IST]
English summary
Honda Cars India To Hike All Their Model Prices By April.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X