ഹോണ്ട സിബി ട്വിസ്റ്റര്‍ പിന്‍വാങ്ങുന്നു; പകരം ലിവ

Written By:

ഹോണ്ട മോട്ടോര്‍സൈക്കിള്‍ തങ്ങളുടെ സിബി ട്വിസ്റ്റര്‍ മോഡലിന് ഒരു പകരക്കാരനെ കൊണ്ടു വരാന്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഹോണ്ടയുടെ ലിവോ മോഡലായിരിക്കും ഇതെന്നാണ് കേള്‍ക്കുന്നത്.

സിബി ട്വിസ്റ്റര്‍ കുറച്ചു കാലമായി കാര്യമായ പുതുക്കലുകളൊന്നും ലഭിക്കാതെ കിടക്കുകയാണ്. വില്‍പനയിലും കാര്യമായ മുന്നേറ്റമൊന്നുമില്ല. പുതുതായി വിപണി പിടിക്കാനിരിക്കുന്ന ലിവോ മോട്ടോര്‍സൈക്കിള്‍ നിലവിലെ വിജയം കൈവരിച്ചുകഴിഞ്ഞ ഡ്രീം മോട്ടോര്‍സൈക്കിള്‍ റെയ്ഞ്ചില്‍ പെടുന്നതാണ്.

Honda CB Twister To Be Replaced By Livo Motorcycle

ഹോണ്ടയുടെ യുണികോണ്‍ 160യുടേതിന് സമാനമായ ഡിസൈന്‍ സവിശേഷതകളോടെയാണ് ലിവോ വരിക.

കഴിഞ്ഞ കുറെ മാസങ്ങളായി ട്വിസ്റ്റര്‍ മോഡലിന്റെ വില്‍പന ഇടിഞ്ഞിരിക്കുകയാണ്. പുതിയ നിരവധി ബൈക്കുകളുമായി ഹോണ്ട തങ്ങളുടെ വിപണിയിലെ സജീവത നിലനിര്‍ത്തുന്നുണ്ട്. വില്‍പനയില്ലാത്ത ബൈക്കുകള്‍ പിന്‍വലിച്ച് കൂടുതല്‍ മികച്ച ഉല്‍പന്നങ്ങള്‍ കൊണ്ടുവരാനാണ് ശ്രമം.

2015ല്‍ മാത്രം പതിനഞ്ചോളം ബൈക്കുകള്‍ വിപണിയിലെത്തിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

കൂടുതല്‍... #honda motorcycle
English summary
Honda CB Twister To Be Replaced By Livo Motorcycle.
Story first published: Saturday, June 6, 2015, 17:09 [IST]
Please Wait while comments are loading...

Latest Photos