ഹോണ്ട സിറ്റി വിഎക്‌സ് ഓപ്ഷണല്‍ വിപണിയില്‍
ഹോണ്ട സിറ്റി വിഎക്‌സ് ഓപ്ഷണല്‍ പതിപ്പ് വിപണിയില്‍ ലോഞ്ച് ചെയ്തു. ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 10.64 ലക്ഷം രൂപയാണ് പെട്രോള്‍ പതിപ്പിന് വില. ഡീസലിന് 11.83 ലക്ഷം രൂപ വിലയുണ്ട്.
മാന്വല്‍ വേരിയന്റുകളില്‍ മാത്രമാണ് ഈ ഓപ്ഷണല്‍ പതിപ്പ് ലഭിക്കുക. സിറ്റിയുടെ ഏറ്റവും ഉയര്‍ന്ന പതിപ്പാണ് ഇപ്പോളിത്.

പുതിയത്
6.2 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ചേര്‍ത്തിട്ടുണ്ട് ഓപ്ഷണല്‍ പതിപ്പില്‍. ഇതില്‍ സാറ്റലൈറ്റ് നാവിഗേഷന്‍, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഓണ്‍സ്‌ക്രീന്‍ ഡയലിങ്, അഡ്രസ്സ് ബുക്ക് തുടങ്ങിയ സംവിധാനങ്ങള്‍ ലഭ്യമാണ്. റിവേഴ്‌സ് കാമറയുടെ ഡിസ്‌പ്ലേ ആയും ടച്ച്‌സ്‌ക്രീന്‍ പ്രവര്‍ത്തിക്കുന്നു.
വൈറ്റ് ഓര്‍ക്കിഡ് പേള്‍ എന്നൊരു പുതിയ നിറം കൂടി സിറ്റിക്കായി അവതരിപ്പിച്ചിട്ടുണ്ട് ഹോണ്ട.


Click it and Unblock the Notifications