ഹോണ്ട സിവിക് ടൂറർ ആക്ടിവ് ലൈഫ് കൺസെപ്റ്റ്

വരുന്ന ഫ്രാങ്ഫർട്ട് മോട്ടോർഷോയിലേക്ക് ഉറ്റുനോക്കുകയാണ് ലോകത്തെങ്ങുമുള്ള വാഹനപ്രേമികൾ. വിപണിയിൽ വിപ്ലവം സൃഷ്ടിക്കാനിടയുള്ള മോഡലുകൾ നിരവധി അവതരിച്ചിട്ടുള്ള ഓട്ടോ ഷോയാണിത്.

ഇത്തവണ ഫ്രാങ്ഫർട്ടിലേക്കു വരുന്ന വാഹനങ്ങളിൽ ഹോണ്ട സിവിക് ടൂററിനെ ആധാരമാക്കിയുള്ള ഒരു കൺസെപ്റ്റുണ്ട്. ആരുടെയും ശ്രദ്ധയാകർഷിക്കാൻ പോന്ന ഡിസൈൻ സൗന്ദര്യമാണ് ഈ വാഹനത്തിനുള്ളത്. കൂടുതലറിയാം താഴെ.

ഹോണ്ട സിവിക് ടൂറർ ആക്ടിവ് ലൈഫ് കൺസെപ്റ്റ്

ഹോണ്ട സിവിക് ടൂറർ ആക്ടിവ് ലൈഫ് കൺസെപ്റ്റ് എന്നാണ് ഈ വാഹനത്തെ വിളിക്കേണ്ടത്. വാഹനത്തിന്റെ റൂഫിനു മുകളിൽ ഒരു ബോക്സ് ഘടിപ്പിച്ചിരിക്കുന്നത് കാണുക. ഇവിടെ അത്യാവശ്യ ആക്സസറികളെല്ലാം സൂക്ഷിക്കാം.

ഹോണ്ട സിവിക് ടൂറർ ആക്ടിവ് ലൈഫ് കൺസെപ്റ്റ്

സിവിക് ടൂറർ എസ്റ്റേറ്റ് മോഡലിനെ ആധാരമാക്കിയാണ് ഈ കൺസെപ്റ്റിന്റെ നിർമാണം. ആക്ടിവ് ലൈഫ് കൺസെപ്റ്റിന് ഉൽപാദനപ്പതിപ്പുണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. ഒരുരക്ഷേ, പവലിയനിൽ ആളെക്കൂട്ടാനുള്ള ഒരു പരിപാടിയാകാനും വഴിയുണ്ട്.

ഹോണ്ട സിവിക് ടൂറർ ആക്ടിവ് ലൈഫ് കൺസെപ്റ്റ്

സിവിക് ടൂറർ എസ്റ്റേറ്റ് എന്തുകൊണ്ടാണ് ആ പേരിന് അർഹമാകുന്നതെന്ന് തെളിഞ്ഞു കിട്ടും ഈ കൺസെപ്റ്റ് കാണുകയാണെങ്കിൽ. തികച്ചും സന്നാഹപ്പെട്ട ഒരു ടൂറിങ് വാഹനമായി മാറാൻ സിവിക് ടൂററിനുള്ള ശേഷിയെ എടുത്തുകാട്ടുകയാണ് ആക്ടിവ് ലൈഫ് കൺസെപ്റ്റ്.

ഹോണ്ട സിവിക് ടൂറർ ആക്ടിവ് ലൈഫ് കൺസെപ്റ്റ്

സൈക്കിൾ അടക്കമുള്ള സാമാനങ്ങൾ കൊണ്ടുപോകാൻ പാകത്തിന് 1668 ലിറ്റർ ബൂട്ട് സ്പേസാണ് ഹോണ്ട സിവിക് ടൂററിൽ നൽകിയിരിക്കുന്നത്.

ഹോണ്ട സിവിക് ടൂറർ ആക്ടിവ് ലൈഫ് കൺസെപ്റ്റ്

ടൂൾ ബോക്സ്, വാട്ടർ ടാങ്ക്, ഫ്രണ്ട് വീൽ ഹോൾഡർ തുടങ്ങിയ നിരവധി സന്നാഹങ്ങൾ കൺസെപ്റ്റിൽ നൽകിയിരിക്കുന്നു.

More from DriveSpark

Article Published On: Friday, September 11, 2015, 13:44 [IST]
English summary
Honda Civic Tourer Active Life Concept To Debut At Frankfurt.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X