തകാറ്റ: ഹോണ്ട കാറിലിത് എട്ടാമത്തെ മരണം

By Santheep

തകാറ്റ എയര്‍ബാഗിന്റെ തകരാര്‍ മൂലം കാര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടു. ഹോണ്ടയുടെ സിവിക് മോഡലാണ് മരണമടഞ്ഞയാള്‍ ഓടിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. തകാറ്റ എയര്‍ബാഗുമായി ബന്ധപ്പെട്ട് ഹോണ്ട കാറില്‍ വെച്ച് നടക്കുന്ന എട്ടാമത്തെ മരണമാണിത്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎസ്സിലാണ് എട്ടാമത്തെ അപകടം സംഭവിച്ചത്. എയര്‍ബാഗ് പൊട്ടിത്തെറിക്കുകയും ലോഹച്ചീളുകള്‍ ഡ്രൈവറുടെ ദേഹത്ത് കുത്തിത്തറയ്ക്കുകയും ചെയ്തതാണ് മരണകാരണം. 26കാരനായ ജെവെല്‍ ബ്രാഗ്മാനാണ് കൊല്ലപ്പെട്ടത്. കഴുത്തിലും തലയിലുമാണ് പരുക്കുകള്‍. അമിതമായ ശക്തിയില്‍ എര്‍ബാഗ് തുറന്നതാണ് മരണത്തിന് കാരണമായത്.

തകാറ്റ

ലോസ് ആന്‍ജലസ്സിലെ സാന്‍ഡിയാഗോയില്‍ നിന്ന് വാടകയ്‌ക്കെടുത്തതായിരുന്നു ഈ ഹോണ്ട സിവിക് കാര്‍. 2001ല്‍ പുറത്തിറങ്ങിയ മോഡലാണിത്.

ഈ വിഷയത്തില്‍ പക്ഷേ, തെറ്റ് സംഭവിച്ചത് കാര്‍ റെന്റല്‍ കമ്പനിക്കാണെന്ന് ഹോണ്ട പറയുന്നുണ്ട്. 2009ല്‍ തന്നെ ഈ വാഹനം തിരിച്ചുവിളിച്ചിരുന്നു. നാല് നോട്ടീസുകള്‍ നല്‍കിയിട്ടും കാറിന്റെ ഉടമ റിപ്പയറിനായി ഡീലര്‍ഷിപ്പിലെത്താന്‍ വിസമ്മതിച്ചതായി ഹോണ്ട വ്യക്തമാക്കി. 2013 ജൂണ്‍ മാസത്തിലും ഈ കാറിന് റീകാള്‍ നോട്ടീസ് നല്‍കിയിരുന്നതായി ഹോണ്ട പറയുന്നു.

Article Published On: Saturday, June 20, 2015, 11:48 [IST]
English summary
Honda Confirms 8th Fatality Due To Faulty Airbag.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X