ഹോണ്ട വൻ വളർച്ചയിലേക്കെന്ന്
ജാപ്പനീസ് കാർനിർമാതാവായ ഹോണ്ട പുതിയ ജാസ്സ് മോഡൽ ഇക്കഴിഞ്ഞയാഴ്ചയിലാണ് വിപണിയിലെത്തിച്ചത്. വളർച്ചാനിരക്ക് ഇരട്ടസംഖ്യയിലെത്തിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായിട്ടാണ് പുതിയ ജാസ്സിനെ ഇന്ത്യയിലെത്തിക്കാൻ ഹോണ്ട തയ്യാറായത്. ഈ മോഡൽ മികച്ച പ്രകടനം പുറത്തെടുക്കും എന്നുതന്നെയാണ് കമ്പനിയുടെ വിശ്വാസം.
ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക ലോഞ്ച് പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ആന്ധ്രയിലും തെലങ്കാനയിലും ജാസ്സ് ലോഞ്ച് ചെയ്തുകഴിഞ്ഞു.
നടപ്പ് സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ തന്നെ തങ്ങൾ 9 ശതമാനം വളർച്ച കൈവരിച്ചിട്ടുണ്ടെന്ന് ഹോണ്ട മാർക്കറ്റിങ് വൈസ് പ്രസിഡണ്ടായ ജ്ഞാനേശ്വർ സിങ് പറയുന്നു. ജാസ്സിന്റെ വരവോടെ ഈ വളർച്ചയ്ക്ക് ആക്കം കൂടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയടക്കമുള്ള വിപണികളിൽ നിന്നുള്ള ഉപഭോക്താക്കളുടെ പ്രതികരണങ്ങളെ പ്രത്യേകം കണക്കിലെടുത്ത് ജപ്പാനിലുള്ള ഹോണ്ടയുടെ ഡിസൈൻ കേന്ദ്രത്തിലാണ് പുതിയ ജാസ്സ് പിറവിയെടുത്തത്.
ഇന്ത്യയിൽ 5,40,900ത്തിലാണ് വാഹനത്തിൻറെ വിലകൾ തുടങ്ങുന്നത്. 8,75,500 രൂപയിൽ വിലകളവസാനിക്കുന്നു.


Click it and Unblock the Notifications