ഹോണ്ടയും ജനറൽ മോട്ടോഴ്സും ഓട്ടോണമസ് കാറുണ്ടാക്കുന്നു

By Santheep

ജർമൻ കാർനിർമാതാവായ ഹോണ്ടയും അമേരിക്കൻ വാഹനനിർമാതാവായ ഫോഡും ഡ്രൈവറില്ലാ കാറുകൾ നിർമിക്കാൻ പദ്ധതിയിടുന്നു. ഇതിനായി ഇരുവരും പുതിയൊരു സഖ്യമുണ്ടാക്കിയിരിക്കുകയാണ്.

വൻ നിക്ഷേപം ആവശ്യമായി വരുന്ന പ്രോജക്ടാണിത്. ഇക്കാരണത്താലാണ് രണ്ട് കമ്പനികളും സംയുക്ത സംരംഭത്തെക്കുറിച്ച് ആലോചിച്ചത്. കൂടുതൽ വിവരങ്ങൾ താളുകളിൽ.

ഹോണ്ടയും ജനറൽ മോട്ടോഴ്സും ഓട്ടോണമസ് കാറുണ്ടാക്കുന്നു

നേരത്തെ തന്നെ ഇരുകമ്പനികളും മറ്റു ചില പ്രോജക്ടുകളിൽ സഖ്യത്തിലേർപെട്ടിരുന്നു. 2013ൽ ഫ്യുവൽ സെൽ വാഹനങ്ങൾക്കാവശ്യമായ സാങ്കേതികത വികസിപ്പിക്കുന്നതിനായി ഇരുവരും നടപ്പാക്കിയ സഖ്യം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. 2020ൽ ഈ സഖ്യത്തിന്റെ ഗുണഫലങ്ങൾ കണ്ടുതുടങ്ങും. വികസിപ്പിച്ചെടുക്കുന്ന സാങ്കേതികത ഉപയോഗിച്ച് ഇരുകമ്പനികളും സ്വതന്ത്രമായി വാഹനങ്ങൾ നിർമിക്കുകയാണ് ചെയ്യുക.

ഹോണ്ടയും ജനറൽ മോട്ടോഴ്സും ഓട്ടോണമസ് കാറുണ്ടാക്കുന്നു

സമാനമായ രീതിയിലാണ് ഡ്രൈവറില്ലാ കാറിനായുള്ള പുതിയ സഖ്യവും രൂപകൽപന ചെയ്തിട്ടുള്ളത്. സഖ്യം വികസിപ്പിച്ചെടുക്കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്വതന്ത്രമായി വാഹനങ്ങൾ നിർമിക്കും.

ഹോണ്ടയും ജനറൽ മോട്ടോഴ്സും ഓട്ടോണമസ് കാറുണ്ടാക്കുന്നു

ലോകത്തിലെ പ്രമുഖ കാർനിർമാതാക്കളെല്ലാം ഡ്രൈവറില്ലാ കാറുകൾ നിർമിച്ചെടുക്കുന്ന തിരക്കിലാണ്. ഈ വഴിക്ക് ഹോണ്ട ഇതുവരെ തിരിഞ്ഞിട്ടില്ല. ജനറൽ മോട്ടോഴ്സ് ഇതിനകം തന്നെ ഈ വഴിക്ക് നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. 2017ൽ ജനറലിന്റെ ആദ്യത്തെ ഡ്രൈവറില്ലാ കാർ പുറത്തിറങ്ങും.

ഹോണ്ടയും ജനറൽ മോട്ടോഴ്സും ഓട്ടോണമസ് കാറുണ്ടാക്കുന്നു

ഈ സഖ്യം വഴി ജനറലിനുണ്ടാകാൻ പോകുന്ന നേട്ടം സാങ്കേതികമാണ്. ഹൈബ്രിഡ് സാങ്കേതികതയിൽ ഹോണ്ടയ്ക്കുള്ള ശേഷികൾ ജനറലിന് കൈമാറ്റം ചെയ്യപ്പെടും. ഡ്രൈവറില്ലാ കാറുകളുടെ നിർമാണത്തിൽ ജനറൽ‌ കൈവരിച്ച സാങ്കേതികജ്ഞാനം ഹോണ്ടയ്ക്കും ഉപകരിക്കും.

ഹോണ്ടയും ജനറൽ മോട്ടോഴ്സും ഓട്ടോണമസ് കാറുണ്ടാക്കുന്നു

ഇന്ത്യൻ കാർനിർമാതാക്കളും ഈ വഴിക്ക് ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. മഹീന്ദ്രയുടെ ഇലക്ട്രിക് കാര്‍ വിഭാഗമായ രേവ, ഡ്രൈവറില്ലാത്ത കാര്‍ നിര്‍മിക്കാനുള്ള ആദ്യ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഡ്രൈവറില്ലാ കാറിന്റെ കണ്‍സെപ്റ്റിന്റെ രൂപരേഖ ഇവര്‍ തയ്യാറാക്കിക്കഴിഞ്ഞതായും അറിയുന്നു.

ഹോണ്ടയും ജനറൽ മോട്ടോഴ്സും ഓട്ടോണമസ് കാറുണ്ടാക്കുന്നു

ഡ്രൈവറില്ലാത്ത കാറുകള്‍ ടെസ്റ്റ് ചെയ്യാന്‍ യുകെ മിനിസ്റ്റര്‍മാര്‍ അനുമതി കൊടുത്തതായി വാര്‍ത്തകൾ നേരത്തെ വന്നിരുന്നു. ടാക്സികളോടിക്കാനും പരിപാടിയുണ്ട്.

ഹോണ്ടയും ജനറൽ മോട്ടോഴ്സും ഓട്ടോണമസ് കാറുണ്ടാക്കുന്നു

ജപ്പാനിൽ ഒളിമ്പിക്സിന് ഡ്രൈവറില്ലാ ടാക്സികൾ നിരത്തിലിറങ്ങുമെന്ന് വാർത്തകൾ വരുന്നുണ്ട്. ഈ കാറുകളുടെ ടെസ്റ്റ് ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.

ഹോണ്ടയും ജനറൽ മോട്ടോഴ്സും ഓട്ടോണമസ് കാറുണ്ടാക്കുന്നു

സെർച്ച് എൻജിൻ ഭീമനായ ഗൂഗിളും ഡ്രൈവറില്ലാ കാറുകൾ വികസിപ്പിച്ചെടുക്കുന്ന പണികൾ നടത്തുന്നുണ്ട്.

More from DriveSpark

Article Published On: Saturday, October 17, 2015, 12:17 [IST]
English summary
Honda, General Motors to jointly develop driverless cars
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X