ഹോണ്ട കാറുകളുടെ പുതുക്കിയ വിലകള്‍

By Santheep

ജാപ്പനീസ് കാര്‍നിര്‍മാതാവ് ഹോണ്ട, ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന എല്ലാ കാര്‍ മോഡലുകളുടെയും വില വര്‍ധിപ്പിച്ചു. പല കാരണങ്ങളാണ് ഈ വിലവര്‍ധനയ്ക്ക് പിന്നിലുള്ളത്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധിച്ചതും സര്‍ക്കാര്‍ നല്‍കിവന്നിരുന്ന എക്‌സൈസ് തീരുവയിളവ് നിര്‍ത്തലാക്കിയതുമെല്ലാം വിലവര്‍ധനയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്.

ഹോണ്ടയുടെ ബ്രിയോ ചെറുകാറിന് 15,000 മുതല്‍ 18,000 രൂപവരെ വില വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ വാഹനത്തിന് വില ദില്ലി എക്‌സ്‌ഷോറൂം നിരക്ക് പ്രകാരം 4,21,000 രൂപ മുതല്‍ 6,30,000 രൂപ വരെയാണ്.

ചെറുസെഡാന്‍ മോഡലായ അമേസിന് 19,000 രൂപ മുതല്‍ 26,000 രൂപവരെ വില വര്‍ധിച്ചിട്ടുണ്ട്. ഇതോടെ വാഹനത്തിന്റെ വില 5,18,000 രൂപ മുതല്‍ 7,78,000 രൂപ വരെയായിട്ടുണ്ട്.

Honda Hikes Price Of Their 2015 Models

സിറ്റി സെഡാന്‍ മോഡലിന് 33,000 രൂപ മുതല്‍ 48,000 രൂപ വരെ വിലക്കൂടുതലുണ്ടായിട്ടുണ്ട്. ദില്ലി വിലപ്രകാരം 7,53,000 രൂപ മുതല്‍ 11,53,000 രൂപ വരെയാണ് വിലകള്‍.

ഹോണ്ട സിആര്‍വിയുടെ വിലകള്‍ 60,000 രൂപയോളം വര്‍ധിച്ചിട്ടുണ്ട്. ഇപ്പോള്‍ വാഹനത്തിന് 20,85,000 രൂപ മുതല്‍ 24,96,000 രൂപ വരെയാണ് വില.

More from DriveSpark

Article Published On: Tuesday, January 6, 2015, 10:52 [IST]
English summary
Honda Hikes Price Of Their 2015 Models.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X