ഹോണ്ട അക്കോര്‍ഡും സിആര്‍വിയും തിരിച്ചുവിളിച്ചു
അക്കോര്‍ഡ്, സിആര്‍വി എന്നീ മോഡലുകള്‍ ഹോണ്ട തിരിച്ചുവിളിച്ചു. എയര്‍ബാഗ് ഇന്‍ഫ്‌ലേറ്ററിന് സംഭവിച്ച തകരാര്‍ പരിഹരിക്കാനാണ് തിരിച്ചുവിളി.
പാസഞ്ചര്‍ സൈഡിലും ഡ്രൈവര്‍ സൈഡിലുമുള്ള എയര്‍ബാഗിന് തകരാറുണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇത് പരിശോധിച്ച് പരിഹരിക്കാനാണ് തിരിച്ചുവിളി നടത്തുന്നതെന്നും ഹോണ്ട അറിയിച്ചു.

ഈ ഭാഗങ്ങള്‍ക്ക് തകരാറുണ്ടെന്ന് കണ്ടെത്തേിയാല്‍ സൗജന്യമായി പരിഹരിച്ചു നല്‍കുന്നതാണ്. ഉപഭോക്താക്കള്‍ക്ക് വാഹനം സര്‍വീസ് സെന്ററുകളിലെത്തിക്കേണ്ട ചെലവ് മാത്രമേ ഉണ്ടാകൂ.
സിആര്‍വി മോഡലിന്റെ 575 പതിപ്പുകളും അക്കോര്‍ഡിന്റെ 10,805 പതിപ്പുകളുമാണ് ഹോണ്ട തിരിച്ചുവിളിക്കുന്നത്.
ഇന്ത്യയില്‍ ഇതുവരെ ഈ എയര്‍ബാഗുകള്‍ മൂലം അപകടമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജൂണ്‍ 4 മുതല്‍ തകരാറുകള്‍ പരിഹരിച്ചു തുടങ്ങുമെന്ന് ഹോണ്ട അറിയിക്കുന്നു. ഉപഭോക്താക്കളെ ഡീലര്‍മാര്‍ ബന്ധപ്പെടുമെന്നും കമ്പനി അറിയിച്ചു.


Click it and Unblock the Notifications








