ചെറു എസ്‌യുവി മാർക്കറ്റ് ഹോണ്ടയെ ഹഠാദാകർഷിക്കുന്നു!
ഹ്യൂണ്ടായ് ഇക്കഴിഞ്ഞ ദിവസം തങ്ങളുടെ ചെറു എസ്‌യുവി വിപണിയിലിലേക്കുള്ള പ്രവേശം നടത്തുകയുണ്ടായി. ഈ സെഗ്മെന്റിന് വലിയ സാധ്യതകളാണുള്ളതെന്ന് ഇതിനകം തന്നെ കാർനിർമാതാക്കൾക്ക് ബോധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്. മാരുതിയുടെ കോംപാക്ട് യൂട്ടിലിറ്റിയായ എസ് ക്രോസ് വിപണി പിടിക്കാൻ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ചുരുക്കത്തിൽ ഇതെല്ലാം ഹോണ്ടയെ ചിന്തയിലാഴ്ത്തിയിട്ടുണ്ട്.
ഈ പുതിയ സെഗ്മെന്റിൽ ഹോണ്ടയ്ക്ക് വാഹനങ്ങളൊന്നുമില്ല. വിപണിയിൽ മറ്റ് കാർ നിർമാതാക്കളെ അപേക്ഷിച്ച് സ്ഥിരതയുള്ള വളർച്ച പ്രകടിപ്പിക്കുന്ന ബ്രാൻഡാണ് ഹോണ്ട. മത്സരത്തിൽ പിടിച്ചുനിൽക്കാൻ ഹോണ്ടയ്ക്കും വേണം ഒരു ചെറു യൂട്ടിലിറ്റി എന്നതാണ് കാര്യം.

ഹോണ്ട ഇതുസംബന്ധിച്ച പഠനങ്ങൾ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ടെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
ആഗസ്റ്റ് മാസത്തിൽ നടക്കാനിരിക്കുന്ന ഇന്തോനീഷ്യ ഓട്ടോഷോയിൽ ഹോണ്ട പുതിയൊരു കൺസെപ്റ്റ് അവതരിപ്പിക്കുന്നുണ്ട്. ബിആർവി എന്നു പേരായ ഈ കൺസെപ്റ്റിന്റെ ഉൽപാദനപ്പതിപ്പായിരിക്കും ഇന്ത്യയിലെത്തുക എന്നാണ് കേൾക്കുന്നത്.
ഹോണ്ട ബ്രിയോയുടെ പ്ലാറ്റ്ഫോമിലാണ് ഈ കൺസെപ്റ്റ് നിർമിച്ചിരിക്കുന്നത്. ബ്രിയോയുടെ പ്ലാറ്റ്ഫോമിൽ നിർമിക്കപ്പെട്ട അമേസ് സെഡാൻ ഇന്ത്യയിൽ മികച്ച നിലയിൽ വിറ്റുപോകുന്നുണ്ട്.



Click it and Unblock the Notifications








