ഹോണ്ട ജാസ്സിന്റെ പുതിയ പതിപ്പ് ജനീവയില്‍
ഹോണ്ട ജാസ്സ് യൂറോപ്യന്‍ മോഡല്‍ ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കും. മാര്‍ച്ച് മൂന്നിനാണ് ജനീവ മോട്ടോര്‍ ഷോ തുടങ്ങുക.
ചെറിയ തോതിലുള്ള എക്‌സ്റ്റീരിയര്‍ ഡിസൈന്‍ മാറ്റങ്ങളാണ് 2015 ജാസ്സ് മോഡലിന് വരുത്തിയിട്ടുള്ളത്. ഇന്റീരിയറില്‍ വന്‍തോതിലുള്ള നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

എക്‌സ്റ്റീരിയറില്‍ പുതിയ അലോയ് വീലുകള്‍ ഘടിപ്പിച്ചിട്ടുള്ളതായി കാണാം. ഫോഗ് ലാമ്പുകള്‍ക്കടുത്തായി എല്‍ഇഡി ലൈറ്റുകള്‍ ചേര്‍ത്തതാണ് മറ്റൊന്ന്.
1.3 ലിറ്റര്‍ ശേഷിയുള്ളതും 1.5 ലിറ്റര്‍ ശേഷിയുള്ളതുമായ ഐവിടെക് പെട്രോള്‍ എന്‍ജിനുകളാണ് വാഹനത്തിലുള്ളത്. ഓട്ടോമാറ്റിക് പതിപ്പ് ഓപ്ഷണലായി ചേര്‍ക്കും.
കറുപ്പ് നിറത്തിലുള്ള ഇന്റീരിയറാണ് ജാസ്സില്‍ നല്‍കിയിരിക്കുന്നത്.


Click it and Unblock the Notifications








