ഹോണ്ട ജാസ്സിന്റെ ഇന്ത്യാ പ്രവേശം ജൂണിനു ശേഷം

By Santheep

ഹോണ്ട ജാസ്സിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ 2015 ആദ്യമാസങ്ങളില്‍ തന്നെ എത്തുമെന്നാമ് പ്രതീക്ഷിച്ചിരുന്നത്. പുതിയ വാര്‍ത്തകള്‍ പറയുന്നത് വാഹനത്തിന്റെ ലോഞ്ച് വൈകുമെന്നാണ്. 2015 ജൂണ്‍ മാസത്തിനു ശേഷം മാത്രമേ പുതിയ ജാസ്സ് വിപണി പിടിക്കൂ.

ജാസ്സിന്റെ കൂടി ഉല്‍പാദനം ഏറ്റെടുക്കാനുള്ള ശേഷി ഇപ്പോഴത്തെ ഹോണ്ട പ്ലാന്റുകള്‍ക്കില്ല എന്നതാണ് പ്രശ്‌നം. ഈ സൗകര്യം കൂടി ഒരുക്കുന്ന തിരക്കിലാണ് ഹോണ്ട.

ഈ വാഹനം ഇന്ത്യയില്‍ ഇതിനകം തന്നെ വില്‍പനയ്‌ക്കെത്തിയിട്ടുള്ള പുതിയ സിറ്റി സെഡാന്റെ അതേ പ്ലാറ്റ്‌ഫോമിലാണ് വിപണിയിലെത്തുന്നത്. നേരത്തെ ഇന്ത്യയില്‍ വില്‍പനയ്ക്കുണ്ടായിരുന്നെങ്കിലും ജാസ്സ് ഒരു പരാജയമായിരുന്നു. അന്നത്തെ വിപണിസാഹചര്യത്തില്‍ താങ്ങാനാവാത്ത വിലയാണ് ജാസ്സിനുണ്ടായിരുന്നത്. എന്നാല്‍, പുതുക്കിയ ശരീരഭാഷയുമായി വരുന്നത് പുതിയ ജാസ്സിനെ സ്വീകരിക്കാന്‍ ഇന്നത്തെ ഇന്ത്യന്‍ വിപണി തയ്യാറാണെന്നാണ് പൊതുവിലുള്ള വിലയിരുത്തല്‍.

Honda Jazz India Launch Delayed, Pushed Back To June, 2015

ജാസ്സിന്റെ മുന്‍ പതിപ്പിനെക്കാള്‍ ഗാംഭീര്യം നിറഞ്ഞ ഡിസൈന്‍ സൗന്ദര്യമാണ് പുതിയ പതിപ്പിനുള്ളത്. പെട്രോള്‍ ഡീസല്‍ എന്‍ജിനുകള്‍ ഈ വാഹനത്തിനുണ്ടായിരിക്കും. 1.2 ലിറ്റര്‍ ഐവിടെക് പെട്രോള്‍ എന്‍ജിനാണ് ജാസ്സില്‍ ഘടിപ്പിക്കുക.

പെട്രോള്‍ എന്‍ജിന്‍ 88 പിഎസ് കരുത്ത് ഉല്‍പാദിപ്പിക്കുന്നു. 109 എന്‍എം ചക്രവീര്യമാണ് എന്‍ജിന്‍ പകരുക. അമേസില്‍ ഘടിപ്പിച്ചിട്ടുള്ള 1.5 ഐ-ഡിടെക് 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജില്‍ ജാസ്സിലും ഇടം പിടിക്കും. ഡീസല്‍ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുക 100 പിഎസ് കരുത്താണ്. 200 എന്‍എം ചക്രവീര്യം.

More from DriveSpark

Article Published On: Wednesday, March 11, 2015, 7:44 [IST]
English summary
Honda Jazz India Launch Delayed, Pushed Back To June, 2015.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X