ഹോണ്ട ജാസ്സ് ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി!
ഹോണ്ട ജാസ്സിന്റെ ലോഞ്ച് നടക്കാന്‍ ഇനി അധികം ദിവസങ്ങളില്ല. ജൂലൈ 8നാണ് ഈ വാഹനത്തിന്റെ ഇന്ത്യന്‍ വിപണിപ്രവേശം നടക്കുക. രണ്ട് മാസത്തിലധികമായി ജാസ്സിന്റെ പ്രമോഷന്‍ പരിപാടികള്‍ അത്യുത്സാഹത്തോടെ നടത്തുകയാണ് കമ്പനി.
ജാസ്സിന്റെ ബുക്കിങ് ഓണ്‍ലൈനായി നടത്താനുള്ള സൗകര്യം അവതരിപ്പിച്ചതാണ് പുതിയ വാര്‍ത്ത. ജാസ്സിനായി പ്രത്യേകം നിര്‍മിച്ച വെബ്‌സൈറ്റിലാണ് ബുക്ക് ചെയ്യാനുള്ള സൗകര്യമുള്ളത്. ആവശ്യക്കാര്‍ക്ക് ദിതുവഴി പോകാം.
5.5 ദശലക്ഷത്തിലധികം ജാസ്സ് മോഡലുകള്‍ ഇക്കാലയളവില്‍ ലോകത്തെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട് ഹോണ്ട. 75 രാജ്യങ്ങളില്‍ ഈ മോഡല്‍ വില്‍പനയ്ക്കുണ്ട്.

ഇന്ത്യയിലും നേരത്തെ വില്‍പനയ്ക്കുണ്ടായിരുന്ന മോഡലാണിത്. വില്‍പനയില്ലാത്തതിന്‍ കമ്പനിക്ക് വാഹനം പിന്‍വലിക്കേണ്ടതായിപ്പോലും വന്നു.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് പുതിയ ഹോണ്ട ജാസ്സ് വിപണിയിലെത്തും. നേരത്തെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് മാത്രമാണ് വിപണിയിലുണ്ടായിരുന്നതെന്ന് ഓര്‍ക്കുക. പുതിയ ഡീസല്‍ എന്‍ജിന്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് ഉറപ്പിക്കാം.
ഹോണ്ട അമേസില്‍ നിലവില്‍ ഉപയോഗിക്കുന്ന എന്‍ജിനുകള്‍ തന്നെയായിരിക്കും ജാസ്സിലും ഘടിപ്പിക്കുക. 1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമാണിവ.
ഈ എന്‍ജിനുകള്‍ രണ്ടിലും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പെട്രോള്‍ എന്‍ജിനോടൊപ്പം മാത്രമേ ലഭിക്കൂ. ഇതൊരു 5 സ്പീഡ് ഗിയര്‍ബോക്‌സാണ്.


Click it and Unblock the Notifications








