ഹോണ്ട ജാസ്സ് തിരിച്ചുവരുന്ന ദിവസം പ്രഖ്യാപിച്ചു

By Santheep

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ജാസ്സിനെ ടീസ് ചെയ്ത് കളിക്കുകയായിരുന്നു ഹോണ്ട. ഇന്ത്യയിലേക്ക് വരാനൊരുങ്ങുന്ന ജാസ്സ് മോഡലിനെ അക്ഷരാര്‍ത്ഥത്തില്‍ കാത്തിരിക്കുകയാണ് നമ്മുടെ നാട്ടുകാര്‍. രണ്ടുവര്‍ഷം മുമ്പ് ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന് ബോറടിച്ച് തിരിച്ചുപോകുമ്പോള്‍ ഇത്രപെട്ടെന്നൊരു തിരിച്ചുവരവുണ്ടാകുമെന്ന് ഹോണ്ട പോലും പ്രതീക്ഷിച്ചിരുന്നില്ല.

വിപണിയില്‍ വളരെപ്പെട്ടെന്നാണ് മാറ്റങ്ങള്‍ സംഭവിക്കുന്നത്. ക്രയശേഷി വര്‍ധിച്ച ഇടത്തരക്കാരുടെ ഒരു സമൂഹം ദിനംപ്രതിയെന്നോണം വളര്‍ച്ച പ്രാപിക്കുന്നുണ്ട്. രണ്ടാമത്തെ വരവില്‍ ഹോണ്ട ജാസ്സി ലക്ഷ്യമിടുന്നത് ഇവരെയാണ്. ഹോണ്ട ജാസ്സിന്റെ വരവിനെ ഇപ്പോള്‍ ആഘോഷമാക്കിക്കൊണ്ടിരിക്കുന്നതും ഇവരാണ്. വിജയം ഏതാണ്ട് ഉറപ്പിച്ചാണ് ഈ വാഹനം വരുന്നത് എന്ന് ചുരുക്കം.

ഹോണ്ട ജാസ്സ് തിരിച്ചുവരുന്ന ദിവസം പ്രഖ്യാപിച്ചു

ജാസ്സിന്റെ ഇന്ത്യന്‍ വിപണിപ്രവേശം ജൂലൈ എട്ടാം തിയ്യതി നടക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു കഴിഞ്ഞു.

ഹോണ്ട ജാസ്സ് തിരിച്ചുവരുന്ന ദിവസം പ്രഖ്യാപിച്ചു

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് പുതിയ ഹോണ്ട ജാസ്സ് വിപണിയിലെത്തും. നേരത്തെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് മാത്രമാണ് വിപണിയിലുണ്ടായിരുന്നതെന്ന് ഓര്‍ക്കുക. അന്ന ഹോണ്ടയ്ക്ക് ഡീസല്‍ എന്‍ജിനുകള്‍ ഉണ്ടായിരുന്നില്ല. പുതിയ ഡിസല്‍ എന്‍ജിന്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് ഉറപ്പിക്കാം.

ഹോണ്ട ജാസ്സ് തിരിച്ചുവരുന്ന ദിവസം പ്രഖ്യാപിച്ചു

ഹോണ്ട അമേസില്‍ നിലവില്‍ ഉപയോഗിക്കുന്ന എന്‍ജിനുകള്‍ തന്നെയായിരിക്കും ജാസ്സിലും ഘടിപ്പിക്കുക. 1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമാണിവ.

ഹോണ്ട ജാസ്സ് തിരിച്ചുവരുന്ന ദിവസം പ്രഖ്യാപിച്ചു

ഈ എന്‍ജിനുകള്‍ രണ്ടിലും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പെട്രോള്‍ എന്‍ജിനോടൊപ്പം മാത്രമേ ലഭിക്കൂ. ഇതൊരു 5 സ്പീഡ് ഗിയര്‍ബോക്‌സാണ്.

ഹോണ്ട ജാസ്സ് തിരിച്ചുവരുന്ന ദിവസം പ്രഖ്യാപിച്ചു

ഹ്യൂണ്ടായിയുടെ എലൈറ്റ് ഐ20യാണ് ജാസ്സ് ഹാച്ച്ബാക്കിനുള്ള ഒരു പ്രധാന എതിരാളി. ഇതേ സെഗ്മെന്റിലേക്ക് മാരുതിയുട വൈആര്‍എ ഹാച്ച്ബാക്കും വരുന്നുണ്ട്. മൂന്ന് കാറുകളും ചേരുന്നതോടെ മത്സരം കൊടുമ്പിരി കൊള്ളുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

ഹോണ്ട ജാസ്സ് തിരിച്ചുവരുന്ന ദിവസം പ്രഖ്യാപിച്ചു

ആറ് ലക്ഷത്തിനും ഒമ്പത് ലക്ഷത്തിനും ഇടയിലായിരിക്കും ഹോണ്ട ജാസ്സിന്റെ വില. കുറെക്കൂടി മദത്സക്ഷമമായി വിലയിടാന്‍ ഹോണ്ടയ്ക്ക് സാധിച്ചാല്‍ സ്വിഫ്റ്റ്, ഐ20 എന്നിവയുടെ ഉയര്‍ന്ന വേരിയന്റുകളുമായി മത്സരിക്കാനും കൂടുതല്‍ വില്‍പന കണ്ടെത്താനും സാധിച്ചേക്കും.

More from DriveSpark

Article Published On: Thursday, May 14, 2015, 12:32 [IST]
English summary
Honda Jazz All New Premium Hatchback India Launch In July.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X