ഹോണ്ട ജാസ്സ് 9ന് എത്തും
ഹോണ്ട ജാസ്സ് പ്രീമിയം ഹാച്ച്ബാക്കിന്റെ ഇന്ത്യാ പ്രവേശം ജൂലൈ 9ന് നടക്കും. ഹോണ്ടയില്‍ നിന്നുള്ള ഔദ്യോഗിക വിവരമാണിത്.
ജാസ്സ് ഹാച്ച്ബാക്കിന്റെ ഇന്ത്യയിലേക്കുള്ള രണ്ടാം വരവാണിത്. ഇതിനു മുമ്പ് ഇന്ത്യയിലുണ്ടായിരുന്നെങ്കിലും വിപണിയില്‍ പരാജയമായിരുന്നു. ഈ പരാജയം ഇത്തവണ ആവര്‍ത്തിക്കില്ല എന്നു തന്നെയാണ് ഹോണ്ടയുടെ വിശ്വാസം. രാജ്യത്തെ ഇടത്തരക്കാരുടെ ക്രയശേഷിയിലുണ്ടായ ഗണ്യമായ വര്‍ധന പുതിയ ജാസ്സിന് അനുകൂലമാണ്.

പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഘടിപ്പിച്ച് പുതിയ ഹോണ്ട ജാസ്സ് വിപണിയിലെത്തും. നേരത്തെ പെട്രോള്‍ എന്‍ജിന്‍ പതിപ്പ് മാത്രമാണ് വിപണിയിലുണ്ടായിരുന്നതെന്ന് ഓര്‍ക്കുക. പുതിയ ഡീസല്‍ എന്‍ജിന്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമെന്ന് ഉറപ്പിക്കാം.
ഹോണ്ട അമേസില്‍ നിലവില്‍ ഉപയോഗിക്കുന്ന എന്‍ജിനുകള്‍ തന്നെയായിരിക്കും ജാസ്സിലും ഘടിപ്പിക്കുക. 1.2 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍ എന്‍ജിനും 1.5 ലിറ്ററിന്റെ ഡീസല്‍ എന്‍ജിനുമാണിവ. ഈ എന്‍ജിനുകള്‍ രണ്ടിലും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ചേര്‍ക്കും. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ പെട്രോള്‍ എന്‍ജിനോടൊപ്പം മാത്രമേ ലഭിക്കൂ. ഇതൊരു 5 സ്പീഡ് ഗിയര്‍ബോക്‌സാണ്.


Click it and Unblock the Notifications








