മൈലേജില്‍ റെക്കോഡ് സ്ഥാപിക്കാന്‍ ഹോണ്ട

By Santheep

ഇന്ധനക്ഷമത വര്‍ധിപ്പിക്കുക എന്നത് കാര്‍നിര്‍മാതാക്കളുടെ ഒരു വന്‍ ബാധ്യതയായി മാറിയിട്ടുണ്ട്. ലോകത്തെമ്പാടുമുള്ള സര്‍ക്കാരുകള്‍ വാഹനങ്ങളുടെ കുറഞ്ഞ ഇന്ധനക്ഷമതാ പരിധി വര്‍ധിപ്പിച്ചു വരികയാണ്. കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുക എന്ന ജീവന്മരണ പ്രശ്‌നമാണ് ഇതിനു പിന്നില്‍. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്ന സാങ്കേതികതകളില്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്നുണ്ട് ജാപ്പനീസ് കമ്പനിയായ ഹോണ്ട ഈയിടെ.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ഏറ്റവും മികച്ച ഇന്ധനക്ഷമതയ്ക്കുള്ള റെക്കോഡുകള്‍ സ്വന്തമാക്കാന്‍ ഹോണ്ട തയ്യാറെടുക്കുന്നതായാണ്. യൂറോപ്പിലെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാര്‍ എന്ന് ഏതെങ്കിലും ഹോണ്ട സിവിക് കാറിനു നേരെ റെക്കോഡ് പുസ്തകങ്ങളില്‍ കാണുന്ന കാലം വിദൂരമല്ല എന്ന് ചുരുക്കം.

Honda Looking To Enter Record Books With Fuel Efficiency

യൂറോപ്യന്‍ യൂണിയനില്‍പെട്ട 24 രാജ്യങ്ങളില്‍ സിവിക്കുമായി യാത്ര ചെയ്യുകയാണ് ഹോണ്ട ചെയ്യുന്നത്. ആകെ 13,670 കിലോമീറ്റര്‍ മറികടക്കും. 25 ദിവസമാണ് ഈ യാത്രയ്ക്ക് എടുക്കുക. ദിവസത്തില്‍ ശരാശരി 600 കിലോമീറ്റര്‍ താണ്ടാനാണ് പരിപാടി.

ഈ യാത്രയില്‍ മികച്ച ഇന്ധനക്ഷമത തെളിയിക്കാനായാല്‍ റെക്കോഡ് പുസ്തകങ്ങളില്‍ കയറുമെന്ന് മാത്രമല്ല, മറ്റ് ഹോണ്ട കാറുകളും ഇതേ ലക്ഷ്യവുമായി നിരത്തുകളില്‍ ഇറങ്ങും. ഹോണ്ടയുടെ ഇലക്ട്രിക്, ഹൈബ്രിഡ് മോഡലുകളും റെക്കോഡ് സ്ഥാപിക്കാനായി ഇറങ്ങും.

മൈലേജ് റെക്കോഡ്

കാറിനകത്ത് ഘടിപ്പിച്ച ഒരു ട്രാക്കര്‍ ഉപകരണം വഴിയാണ് റെക്കോഡ് പുസ്തകങ്ങളുടെ അധികൃതര്‍ക്ക് വിവരങ്ങള്‍ കിട്ടുക. ജിപിഎസ് വിവരങ്ങള്‍, വീഡിയോകള്‍, ഫോട്ടോകള്‍ എന്നിവയും തെളിവുകളുടെ കൂട്ടത്തിലേക്ക് സ്വീകരിക്കും.

ഒരു 1.6 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനാണ് സിവിക്കില്‍ ഘടിപ്പിച്ചിട്ടുള്ളത്. 120 പിഎസ് കരുത്തും 300 എന്‍എം ചക്രവീര്യവും ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കും.

More from DriveSpark

Article Published On: Thursday, May 28, 2015, 16:45 [IST]
English summary
Honda Looking To Enter Record Books With Fuel Efficiency .
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X