3,879 ഹോണ്ട സിറ്റി കാറുകൾ തിരിച്ചുവിളിച്ചു
ഹോണ്ട സിറ്റിയുടെ 3,879 മോഡലുകൾ ഇന്ത്യയിൽ തിരിച്ചുവിളിച്ചു. സിറ്റിയുടെ സിവിടി (കണ്ടിന്യൂവസ്‌ലി വേരിയബ്ൾ ട്രാൻസ്മിഷൻ) പതിപ്പുകളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്.
2014 ഫെബ്രുവരി മാസം മുതൽ നവംബർ മാസം വരെയുള്ള കാലയളവിൽ നിർമിക്കപ്പെട്ട മോഡലുകളാണ് തിരിച്ചുവിളിയിലുൾപെട്ടിട്ടുള്ളത്.

ഗിയർബോക്സിനെ നിയന്ത്രിക്കുന്ന കൺട്രോൾ സോഫ്റ്റ്‌വെയറിലെ തകരാറുകളാണ് തിരിച്ചുവിളിക്ക് കാരണമായിട്ടുള്ളത്. ഈ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യുക മാത്രമേ ചെയ്യാനുള്ളൂ.
പ്രശ്നം ബാധിച്ചിട്ടുള്ള മോഡലുകളെ ഹോണ്ട കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയുടെ ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെടും.


Click it and Unblock the Notifications








