ഹോണ്ട മിനി റോഡ്സ്റ്റർ മുഴുവനും വിറ്റഴിച്ചു
ഹോണ്ട എസ്660 മിനി റോഡ്സ്റ്റർ മോഡലിന് കമ്പനി പ്രതീക്ഷിച്ച അളവിൽ ഡിമാൻഡുണ്ടാകാഞ്ഞത് സങ്കടകരമായിരുന്നു. ഇത് വലിയ ചർച്ചകൾക്കും കാരണമായിത്തീർന്നു ഓട്ടോ ഉലകത്തിൽ. ഈ വർഷം സാധനം വിറ്റുതീരുമോ എന്ന് പലരും സന്ദേഹിച്ചു.
എന്നാൽ, സന്ദേഹികളെ മൊത്തം ഞെട്ടിച്ചുകൊണ്ട് നടപ്പുവർഷം ഉൽപാദിപ്പിക്കുന്ന എല്ലാ എസ്660 മോഡലുകളും ഇതിനകം തന്നെ ബുക്കു ചെയ്യപ്പെട്ടതായാണ് കേൾക്കുന്നത്. ആകെ 8600 മോഡലുകളാണ് ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടിരുന്നത്.
ഇക്കഴിഞ്ഞ ജൂൺ മാസത്തോടുകൂടി ഈ മിനി റോഡ്സ്റ്ററിന്റെ ബുക്കിങ് ക്ലോസ് ചെയ്യാൻ സാധിച്ചു ഹോണ്ടയ്ക്ക്. രസകരമായ സംഗതി, ഈ വാഹനം ബുക്ക് ചെയ്തവരിൽ വലിയ വിഭാഗവും പ്രായം നാൽപത് കടന്നവരാണ് എന്നതത്രെ!

ബുക്ക് ചെയ്തവരിൽ വലിയ കൂട്ടമാളുകൾ ഒരു രണ്ടാം കാറെന്ന നിലയിലാണ് ഹോണ്ട എസ്660 മോഡൽ വാങ്ങിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതെസമയം, ഹോണ്ടയ്ക്ക് പൂർണമായും ആഹ്ലാദിക്കാനുള്ള വക ഉപഭോക്താക്കളുടെ ഈ പ്രതികരണം നൽകുന്നില്ല. യുവാക്കളെ ലക്ഷ്യം വെച്ച് പുറത്തിറക്കിയ ഒരു വാഹനം മധ്യവയസ്കരുടെ സഹായത്തോടെയാണ് വിറ്റഴിക്കപ്പെട്ടിരിക്കുന്നത്.


Click it and Unblock the Notifications