ഹോണ്ട മൈലേജില്‍ ഗിന്നസ് റെക്കോഡിട്ടു!
ഇന്ധനക്ഷമതയില്‍ ഹോണ്ട പുതിയ ഗിന്നസ് റെക്കോഡ് തീര്‍ത്തു. 3.7 ലിറ്റര്‍ ഇന്ധനത്തില്‍ ശരാശരി 161.4 കിലോമീറ്റര്‍ മൈലേജ് പിടിച്ചാണ് ഹോണ്ട ഈ ലക്ഷ്യം സാധിച്ചത്. യൂറോപ്പിലാണ് ഈ ടെസ്റ്റ് നടന്നത്.
യുറോപ്പിന്റെ വിവിധ ഭാഗങ്ങളിലേക്ക് നടത്തിയ യാത്രയിലെ ശരാശരി മൈലേജ് കണക്കാക്കുകയാണ് ചെയ്തത്. ആകെ 8,387 മൈല്‍ ദൂരം സഞ്ചരിച്ചു ഹോണ്ട കാര്‍. 25 ദിവസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കി.

ഒരു ഹോണ്ട സിവിക് ടൂററാണ് മൈലേജ് പിടിത്ത യാത്രയ്ക്കായി ഒരുക്കിയിരുന്നത്. ഗിന്നസ് അധികൃതര്‍ കൂടെ സഞ്ചരിക്കുകയുണ്ടായില്ല. പകരം, അത്യാധുനിക സന്നാഹങ്ങളുപയോഗിച്ച് കാറിന്റെ നീക്കങ്ങള്‍ പരിശോധിച്ചുകൊണ്ടിരുന്നു.
1.6 ലിറ്റര്‍ ശേഷിയുള്ള ഒരു പെട്രോള്‍ എന്‍ജിനാണ് ഹോണ്ട സിവി ടൂററിലുള്ളത്.
യാത്രയില്‍ ഒമ്പതിടങ്ങളില്‍ നിന്ന് ഇന്ദം ശേഖരിച്ചു. ഓരോ ഫുള്‍ ടാങ്ക് ഇന്ധനത്തിലും 932 മൈല്‍ മറികടക്കാന്‍ സാധിച്ചു.



Click it and Unblock the Notifications








