കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കുന്നത് എങ്ങനെ?

By Santheep

കാര്‍ ബേസ്‌മെന്റില്‍ പാര്‍ക്ക് ചെയ്ത് ഓഫീസിലേക്കു കയറുമ്പോള്‍ ഉള്ളിലെ ലൈറ്റ് ഓഫാക്കാന്‍ മറക്കുന്നത് നമുക്ക് സംഭവിക്കാറുള്ളതാണ്. പഴയ ബാറ്ററിയാണെങ്കില്‍ ഇതു മാത്രം മതിയാവും ചാര്‍ജ് തീരാന്‍. ചിലപ്പോള്‍ കുറെക്കാലം കാര്‍ ഉപയോഗിക്കാതെ ഇട്ടതിനു ശേഷം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ബാറ്ററി തീര്‍ന്നതായി നമ്മള്‍ തിരിച്ചറിയും.

ചില സന്ദര്‍ഭങ്ങളില്‍ ട്രാഫിക്കില്‍ ഓഫ് ചെയ്ത വാഹനം പിന്നീട് സ്റ്റാര്‍ട് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയും ചിലര്‍ക്ക് വന്നിട്ടുണ്ടാകാം. പിന്നിലുള്ള കെഴങ്ങന്മാര്‍ ഹോണടിച്ച് ചെവിട് പൊളിച്ചത് എങ്ങനെ മറക്കാനാണ്?

ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ ആ പരമ്പരാഗത തന്ത്രം തന്നെ പയറ്റേണ്ടതായി വരും. പുഷ് സ്റ്റാര്‍ട് എന്നൊക്കെ ചിലര്‍ പോളിഷ് ചെയ്ത് പറയും. നമുക്ക് വണ്ടി തള്ളി സ്റ്റാര്‍ട്ടാക്കിയാല്‍ മതി. എങ്ങനെയാണ് കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കുക? താഴെ ഒരു സത്യകഥയോടൊപ്പം കാര്യം മനസ്സിലാക്കാം.

കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കുന്നത് എങ്ങനെ?

താളുകളിലൂടെ നീങ്ങുക.

രവിയുടെ ദുഖം!

രവിയുടെ ദുഖം!

ഞങ്ങളുടെ തെലുഗു എഡിറ്ററായ രവിശങ്കറിന്റെ കല്യാണം ഈയിടെയാണ് കഴിഞ്ഞത്. ആദ്യത്തെ ഒന്നുരണ്ടുമാസം ആര്‍ക്കും ഉണ്ടാകാറുള്ള ഒരുത്സാഹം അവനുമുണ്ടായിരുന്നു. വിവാഹശേഷം ഭാര്യയുമൊത്ത് കറങ്ങാനായി വാങ്ങിയ യൂസ്ഡ് കാറില്‍ ഒന്നു കറങ്ങാനായി കുറച്ച് നേരത്തെ ഓഫീസില്‍ നിന്നിറങ്ങിയതാണ് അവന്‍. പക്ഷെ, സംഗതി പാളി, കാര്‍ സ്റ്റാര്‍ട്ടാവുന്നില്ല. അവന്‍, ദാണ്ടെ, ചിത്രത്തില്‍ കാണുന്നതു പ്രകാരം ഇരിപ്പായി.

ശരവണരാജന്‍ ശരണം!

ശരവണരാജന്‍ ശരണം!

അത്യുത്സാഹിയായ രവിശങ്കര്‍ പക്ഷേ പെട്ടെന്നുതന്നെ ഉണര്‍ന്നു. തന്റെ സഹപ്രവര്‍ത്തകരെ ഫോണ്‍ ചെയ്തു. വലിയ ശരീരവും ചെറിയ മനസ്സുമുള്ള ശരവണരാജന്‍ രക്ഷയ്ക്കായി ഓടിയെത്തി. വണ്ടികളുമായി ബന്ധപെട്ട തരികിടപ്പണികളില്‍ ശരവണന്‍ പുലിയാണ്. ശരവണന്റെ കൂടെ സന്തോഷ് രാജ്കുമാര്‍, ശങ്കര്‍ എന്നിവരും എത്തി.

'റവിസങ്കര്‍, ബോണറ്റ് ഓപ്പണ്‍ പണ്ണുങ്കോ'

'റവിസങ്കര്‍, ബോണറ്റ് ഓപ്പണ്‍ പണ്ണുങ്കോ'

ശരവണന്റെ നിര്‍ദ്ദേശപ്രകാരം രവി ബോണറ്റ് തുറന്നു. ശരവണന്‍ ചില പരിശോധനകള്‍ നടത്തി. ഏതെങ്കിലും കണക്ഷന്‍ വിട്ടു കിടക്കുന്നുണ്ടോ, ചളിയോ പൊടിയോ കയറി അലമ്പായിട്ടുണ്ടോ എന്നെല്ലാം പരിശോധിച്ചു. 'എല്ലാമേ ക്ലീനായിട്ട്‌റ്ക്ക്!' അവര്‍ പ്രഖ്യാപിച്ചു.

കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കുന്നത് എങ്ങനെ?

ശരവണന്‍ കാറിനുള്ളിലേക്ക് കയറി. ഇംഗിനീഷ്യന്‍ ഓണിലിട്ടു.

കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കുന്നത് എങ്ങനെ?

കാര്‍ ഓണിലാണ് ഇപ്പോള്‍. അടുത്തതായി ഹാന്‍ഡ്‌ബ്രേക്ക് റിലീസ് ചെയ്യുകയാണ് വേണ്ടത്.

കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കുന്നത് എങ്ങനെ?

ശരവണന്‍ പിന്നീട് ക്ലച്ച് പൂര്‍ണമായും അമര്‍ത്തി. കാറിന് പ്രയാസമില്ലാതെ നിങ്ങാനുള്ള സാഹചര്യമൊരുക്കി.

ഗിയര്‍ സെക്കന്‍ഡിലേക്ക്

ഗിയര്‍ സെക്കന്‍ഡിലേക്ക്

അടുത്തതായി ചെയ്യേണ്ടത് ഗിയര്‍ സെക്കന്‍ഡിലേക്ക് മാറ്റുകയാണ്. ഫസ്റ്റിലിട്ട് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ക്ലച്ചിനും ഗിയര്‍ബോക്‌സിനും അത് കൂടുതല്‍ ലോഡ് നല്‍കും. കാര്‍ ജെര്‍ക്ക് ചെയ്യാതെ സ്മൂത്തായി സ്റ്റാര്‍ട്ട് ചെയ്യാനാണ് സെക്കന്‍ഡിലിടുന്നത്.

ഹൈലസ്സാ, ഹൈലസ്സാ...

ഹൈലസ്സാ, ഹൈലസ്സാ...

ശരവണരാജന്റെ നിര്‍ദ്ദേശമനുസരിച്ച് ശങ്കര്‍, സന്തോഷ്, രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് തള്ളാന്‍ തുടങ്ങി. ഹൈലസ്സാ, ഹൈലസ്സാ...

'റൊമ്പ തള്ളാത്‌ങ്കോ!'

'റൊമ്പ തള്ളാത്‌ങ്കോ!'

ഒരു ശരാശരി വേഗത പിടിച്ചതിനു ശേഷം തള്ളല്‍ നിറുത്താന്‍ ശരവണന്റെ നിര്‍ദ്ദേശം വന്നു. ക്ലച്ച് റിലീസ് ചെയ്യുമ്പോള്‍ തള്ളുന്നവര്‍ കാറില്‍ ചെന്നിടിക്കുന്നത് തടയാന്‍ വേണ്ടിക്കൂടിയാണിത്.

കാര്‍ തള്ളി സ്റ്റാര്‍ട്ടാക്കുന്നത് എങ്ങനെ?

അത്യാവശ്യം വേഗത പിടിച്ചതിനു ശേഷം ചെയ്യാനുള്ളത് ക്ലച്ച് റിലീസ് ചെയ്യലാണ്. വളരെ പെട്ടെന്നായിരിക്കണം ക്ലച്ച് റിലീസ് ചെയ്യേണ്ടത്. ഇല്ലെങ്കില്‍ ഇഗ്നീഷ്യന്‍ സംഭവിക്കില്ല. സ്റ്റാര്‍ട്ടായതിനു ശേഷം ഉടനെ എന്‍ജിന്‍ ഓഫാക്കരുത്. ഒരല്‍പനേരം ഓടി ബാറ്ററിയില്‍ ആവശ്യമായ ചാര്‍ജ് കയറാന്‍ അനുവദിക്കണം. ഇത് മീറ്ററില്‍ നോക്കി മനസ്സിലാക്കുക.

അങ്ങനെ നമ്മള്‍ വണ്ടി തള്ളി സ്റ്റാര്‍ട്ടാക്കി!

More from DriveSpark

Article Published On: Saturday, April 4, 2015, 7:56 [IST]
English summary
How To Push Start A Car.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X