ഹ്യൂണ്ടായ് സര്‍വീസ് കാമ്പുകള്‍ തുടങ്ങുന്നു
ഹ്യൂണ്ടായ് 'ആള്‍വേയ്‌സ് എറൗണ്ട്' സര്‍വീസ് കാമ്പുകള്‍ മെയ് 24ന് തുടങ്ങും. രാജ്യത്തെമ്പാടും നടത്തുന്ന സര്‍വീസ് കാമ്പുകളാണിവ.
18 ഇന ചെക്കപ്പുകളാണ് ഈ സര്‍വീസ് കാമ്പില്‍ നടത്തുക. ഇന്ത്യയിലെ 536 കേന്ദ്രങ്ങളില്‍ കാമ്പുകളുണ്ടായിരിക്കും.
ഉപഭോക്താക്കള്‍ക്ക് എത്തിച്ചേരാന്‍ സൗകര്യപ്രദമായ വിധത്തില്‍ വിവിധ ഇടങ്ങളിലായിട്ടാണ് സര്‍വീസ് കാമ്പുകള്‍ നടക്കുക. മാളുകള്‍, പാര്‍ക്കുകള്‍, റസിഡന്‍ഷ്യല്‍ ഏരിയകള്‍ എന്നിവിടങ്ങളിലാണ് ഇത് സംഘടിപ്പിക്കുക.

ഉപഭോക്താക്കളുമായുള്ള മികച്ച ബന്ധം നിലനിര്‍ത്തുക എന്നതാണ് ഈ സര്‍വീസ് കാമ്പുകളുടെ പ്രധാന ലക്ഷ്യമെന്ന് ഹ്യൂണ്ടായ് സീനിയര്‍ വൈസ് പ്രസിഡണ്ട് രാകേഷ് ശ്രീവാസ്തവ പറയുന്നു.
ഹ്യൂണ്ടായിയുടെ പുതിയ മോഡലുകള്‍ ടെസ്റ്റ് ചെയ്യാനുള്ള സൗകര്യവും ഈ കാമ്പുകള്‍ക്കൊപ്പം ഒരുക്കും.


Click it and Unblock the Notifications








