ഹ്യൂണ്ടായ് കാറുകളുടെ വില 1,27,000 വരെ ഉയര്‍ന്നു
ഹ്യൂണ്ടായ് ഇന്ത്യ കാര്‍ മോഡലുകളുടെ വിലവര്‍ധന സംബന്ധിച്ച പ്രഖ്യാപനം വന്നു. കമ്പനിയുടെ എല്ലാ കാറുകളുടെയും വില വര്‍ധിച്ചിട്ടുണ്ട്. 15,000 രൂപ മുതല്‍ 1,27,000 രൂപ വരെയാണ് വിവിധ മോഡലുകള്‍ക്ക് വില കൂടിയിട്ടുള്ളത്.
ഉയര്‍ന്ന എക്‌സൈസ് തീരുവയും ഉല്‍പാദനച്ചെലവില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ വര്‍ധനയുമാണ് വിലവര്‍ധനയുടെ കാരണമായി പറയുന്നത്.
കഴിഞ്ഞ പത്തു മാസത്തോളമായി വിപണിയില്‍ വിലവര്‍ധന സംഭവിച്ചിരുന്നില്ല. വില്‍പനാമാന്ദ്യം നിലനില്‍ക്കുന്നതിനാല്‍ ഉപഭോക്താക്കളെ വിപണിയില്‍ നിന്ന് അകറ്റുന്ന നടപടികളെടുക്കേണ്ടെന്ന് കമ്പനികള്‍ തീരുമാനമെടുത്തതിനാലാണ് ഇങ്ങനെ സംഭവിച്ചത്. എല്ലാം ചേര്‍ന്നുള്ള കട്ടപ്പണിയാണ് ഇപ്പോള്‍ വരുന്നത്. കഴിഞ്ഞദിവസം ഹോണ്ട ഇന്ത്യയും വിലകള്‍ വര്‍ധിപ്പിച്ചിരുന്നു.
ഇയോണ്‍ മുതല്‍ സാന്റ ഫെ വരെയുള്ള മോഡലുകള്‍ക്ക് വില വര്‍ധിപ്പിച്ചതായി ഹ്യൂണ്ടായ് വൈസ് പ്രസിഡണ്ട് രാകേഷ് ശ്രീവാസ്തവ പറഞ്ഞു. സാന്‍ട്രോ, ഐ10, ഗ്രാന്‍ഡ് ഐ10, എലൈറ്റ് ഐ20, ഇയോണ്‍, എക്‌സെന്റ്, വെര്‍ണ, സൊനാറ്റ, സാന്റ ഫെ എന്നീ മോഡലുകളാണ് ഹ്യൂണ്ടായ് ഇന്ത്യയില്‍ വില്‍ക്കുന്നത്.


Click it and Unblock the Notifications








