സിഇഎസ് 2015: കാറിന്‌റെ വിദൂരനിയന്ത്രണത്തിന് ഹ്യൂണ്ടായ് സ്മാര്‍ട്‌വാച്ച് ആപ്
ലാസ് വെഗാസില്‍ നാളെ തുടങ്ങാനിരിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ ഹ്യൂണ്ടായ് അവതരിപ്പിക്കുന്നത് ഒരു സ്മാര്‍ട്‌വാച്ച് ആപ്ലിക്കേഷനാണ്. കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഹ്യൂണ്ടായ് ബ്ലൂലിങ് സ്മാര്‍ട് വാച്ച് ആപ്ലിക്കേഷന്‍ വഴി നിയന്ത്രിക്കാന്‍ സാധിക്കും.
ആവശ്യമെങ്കില്‍ ശബ്ദം വഴി നിയന്ത്രിക്കാനും സാധിക്കുമെന്നതാണ് ഈ ആപ്ലിക്കേഷന്റെ പ്രത്യേകതകളിലൊന്ന്. സ്റ്റാര്‍ട് മൈ കാര്‍, ലോക്ക് മൈ കാര്‍ തുടങ്ങിയ കമാന്‍ഡുകളിലൂടെ ഈ ആപ്ലിക്കേഷന്‍ വഴി കാറിനെ നിയന്ത്രിക്കാം.

സിഇഎസ്സില്‍ നടക്കുന്ന ഔദ്യോഗിക അവതരണത്തിനുശേഷം ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സൗകര്യം ഏര്‍പാടാക്കും. താഴെ വീഡിയോ കാണാം.


Click it and Unblock the Notifications








