ഹ്യൂണ്ടായ് ക്രെറ്റ ബുക്കിങ് തുടങ്ങി

By Santheep

ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി വിപണിയിലെത്താന്‍ തയ്യാറെടുക്കുകയാണ്. ജൂലൈ 21നാണ് വാഹനത്തിന്റെ ആഗോളവിപണിപ്രവേശം.

ഈ മോഡലിന്റെ ബുക്കിങ് ഇതിനകം തന്നെ തുടങ്ങിയതായാണ് വിവരം.

1.4 ലിറ്ററിന്റെ ഒരു പെട്രോള്‍ എന്‍ജിനാണ് ക്രെറ്റയില്‍ ഘടിപ്പിച്ചിരിക്കുന്നത്. 1.4 ലിറ്റര്‍ ശേഷിയുള്ളതും 1.6 ലിറ്റര്‍ ശേഷിയുള്ളതുമായ രണ്ട് ഡീസല്‍ എന്‍ജിനുകളും വാഹനത്തില്‍ ഘടിപ്പിക്കും. ഡീസല്‍ എന്‍ജിനോടൊപ്പം ഒരു ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ചേര്‍ക്കും.

ഹ്യൂണ്ടായ് ക്രെറ്റ

8 ലക്ഷം രൂപയ്ക്കും 11 ലക്ഷം രൂപയ്ക്കും ഇടയിലാണ് വാഹനത്തിന് വില കാണുക എന്നറിയുന്നു. മാസത്തില്‍ നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ ക്രറ്റ മോഡലുകള്‍ വില്‍ക്കണമെന്നാണ് ഹ്യൂണ്ടായ് ആഗ്രഹിക്കുന്നത്.

ഇന്ത്യയില്‍ ടെറാനോ, ഡസ്റ്റര്‍ തുടങ്ങിയ ചെറു എസ്‌യുവികളുമായിട്ടാണ് ക്രെറ്റ ഏറ്റുമുട്ടേണ്ടത്. കടുത്ത മത്സരം നടക്കുന്ന സെഗ്മെന്റാണിത്. ഇക്കാരണത്താല്‍ തന്നെ സര്‍വസന്നാഹങ്ങളോടെയായിരിക്കും ക്രെറ്റ എത്തുക.

ഹ്യൂണ്ടായ് ക്രെറ്റ ലോഞ്ച്

ഹ്യൂണ്ടായിയുടെ വിഖ്യാതമായ ഫ്‌ലൂയിഡിക് ശില്‍പത്തിന്റെ ഏറ്റവും പുതിയ പതിപ്പായ 'ഫ്‌ലൂയിഡിക് സ്‌കള്‍പ്ചര്‍ 2.0' ആണ് ക്രെറ്റ എസ്‌യുവിയുടെ ശരീരഭംഗി. വളരെ സ്‌പോര്‍ടിയായി ഡിസൈന്‍ ശൈലിയാണ് ഹ്യൂണ്ടായ് ക്രെറ്റയ്ക്കു വേണ്ടി അവലംബിച്ചിട്ടുള്ളത്. ഹ്യൂണ്ടായ് സാന്റ ഫെയുടെ ഡിസൈന്‍ സവിശേഷതകളില്‍ നിന്ന് വലിയ കടമെടുപ്പ് നടന്നിട്ടുണ്ട് ക്രെറ്റയുടെ ഡിസൈന്‍ പൂര്‍ത്തിയാക്കുന്നതിന്. നിരവധി സുരക്ഷാ സന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണി പിടിക്കുക.

ഹ്യൂണ്ടായ് ക്രെറ്റ ബുക്കിങ്

More from DriveSpark

Article Published On: Monday, July 13, 2015, 10:41 [IST]
English summary
Hyundai Creta Bookings Commence Before Global Debut On 21st July.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X