ഹ്യൂണ്ടായ് ക്രെറ്റ കാർ ഓഫ് ദി ഇയർ അവാർഡ് നേടി
ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവിക്ക് ഇന്ത്യൻ കാർ ഓഫ് ദി ഇയർ അവാർഡ്. ഇത് മൂന്നാം തവണയാണ് ഹ്യൂണ്ടായ് ബ്രാൻഡിനെത്തേടി ഈ അവാർഡെത്തുന്നത്. നേരത്തെ ഗ്രാൻഡ് ഐ10, എലൈറ്റ് ഐ20 എന്നീ കാറുകൾക്കാണ് ഈ അവാർഡ് ലഭിച്ചിട്ടുള്ളത്.
വിപണിയിൽ വൻ വിജയമായി മാറിയിരിക്കുകയാണ് ക്രെറ്റ. പ്രീമിയം സെഗ്മെന്റുകളിൽ ഹ്യൂണ്ടായിക്ക് മികച്ച പ്രതിച്ഛായയുള്ളത് വിൽപനയെ സഹായിക്കുന്നുണ്ട്.
പെട്രോൾ, ഡീസൽ എൻജിനുകൾ ഘടിപ്പിച്ച് ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി ലഭ്യമാണ് വിപണിയിൽ. 1.6 ലിറ്ററിന്റെ ഡീസൽ എൻജിനും 1.6 ലിറ്ററിന്റെ പെട്രോൾ എൻജിനുമാണ് വാഹനത്തിനുള്ളത്.
8.59 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വിലകൾ തുടങ്ങുന്നത്. ഏറ്റവും ഉ.ർന്ന പതിപ്പിന് 13.57 ലക്ഷം രൂപയാണ് വില. ഇക്കോസ്പോർട്, ഡസ്റ്റർ, സ്കോർപിയോ, ടെറാനോ, എക്സ്‌യുവി 500 എന്നീ വാഹനങ്ങളാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എതിരാളികൾ.



Click it and Unblock the Notifications








