ഹ്യൂണ്ടായ് ക്രെറ്റയുടെ ബുക്കിങ് 18000 കവിഞ്ഞു
ഇക്കഴിഞ്ഞയാഴ്ച ലോഞ്ച് ചെയ്ത ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവിക്ക് 18,000ത്തിലധികം ബുക്കിങ്ങുകൾ ലഭിച്ചതായി കമ്പനിയുടെ സീനിയർ വൈസ് പ്രസിഡണ്ട് രാകേഷ് ശ്രീവാസ്തവ വെളിപ്പെടുത്തി. ഇതിൽ 20 ശതമാനത്തോളം ക്രെറ്റയുടെ ഓട്ടോമാറ്റിക് വേരിയന്റിനു വേണ്ടിയുള്ള ബുക്കിങ്ങുകളാണെന്നും അദ്ദേഹം പറഞ്ഞു.
8.59 ലക്ഷം രൂപയിലാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ വിലകൾ തുടങ്ങുന്നത്. ഏറ്റവും ഉയർന്ന പതിപ്പിന് 13.57 ലക്ഷം രൂപയാണ് വില. ഇക്കോസ്പോർട്, ഡസ്റ്റർ, സ്കോർപിയോ, ടെറാനോ, എക്സ്‌യുവി 500 എന്നീ വാഹനങ്ങളാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എതിരാളികൾ.

നടപ്പുവർഷം ഹ്യൂണ്ടായ് ക്രെറ്റയുടെ സഹായത്തോടെ വിൽപന വർധിപ്പിക്കാമെന്ന് ഹ്യൂണ്ടായ് പ്രതീക്ഷിക്കുന്നുണ്ട്. ഏതാണ്ട് പത്ത് ശതമാനത്തിന്റെ വർധനയാണ് വിൽപനയിൽ ഹ്യൂണ്ടായ് ലക്ഷ്യം വെക്കുന്നത്. ഈ വർഷം ഇതുവരെ 420,668 കാറുകൾ വിറ്റഴിച്ചിട്ടുണ്ട് കമ്പനി. ഇനി 80,000 കാറുകൾ കൂടി വിൽക്കുവാൻ ലക്ഷ്യമിട്ടിരിക്കുന്നു. ഇത് സാധ്യമാണെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.
പെട്രോൾ, ഡീസൽ എൻജിനുകൾ ഘടിപ്പിച്ച് ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി ലഭ്യമാണ് വിപണിയിൽ. 1.6 ലിറ്ററിന്റെ ഡീസൽ എൻജിനും 1.6 ലിറ്ററിന്റെ പെട്രോൾ എൻജിനുമാണ് വാഹനത്തിനുള്ളത്.


Click it and Unblock the Notifications








