ഹ്യൂണ്ടായ് ക്രെറ്റ ലോഞ്ച് ചെയ്തു
ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു. കോംപാക്ട് യൂട്ടിലിറ്റി സെഗ്മെന്റിൽ വലിയ രാസമാറ്റങ്ങൾ വരുത്താൻ ശേഷിയുള്ള വിപണിപ്രവേശമായിട്ടാണ് ഈ വാഹനത്തിന്റെ വരവിനെ വിലയിരുത്തേണ്ടത്.
8.59 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വിലകൾ തുടങ്ങുന്നത്. ഏറ്റവും ഉ.ർന്ന പതിപ്പിന് 13.57 ലക്ഷം രൂപയാണ് വില.
ഇക്കോസ്പോർട്, ഡസ്റ്റർ, സ്കോർപിയോ, ടെറാനോ, എക്സ്‌യുവി 500 എന്നീ വാഹനങ്ങളാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എതിരാളികൾ.

ഈ വാഹനത്തിന്റെ ഗവേഷണവികസന പ്രവർത്തനങ്ങൾക്കായി ഹ്യൂണ്ടായ് 1,000 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് പറയപ്പെടുന്നത്. വിപണിവിജയം നിർണായകമാണ് എന്നർഥം.
വിലകൾ
ഹ്യൂണ്ടായ് ക്രെറ്റ പെട്രോൾ
- ഹ്യൂണ്ടായ് ക്രെറ്റ 1.6L ബേസ് - INR 8.59 ലക്ഷം
- ഹ്യൂണ്ടായ് ക്രെറ്റ 1.6L എസ് - INR 9.57 ലക്ഷം
- ഹ്യൂണ്ടായ് ക്രെറ്റ 1.6L എസ്എക്സ്+ - INR 11.19 ലക്ഷം
ഹ്യൂണ്ടായ് ക്രെറ്റ 1.4 ഡീസൽ
- ഹ്യൂണ്ടായ് ക്രെറ്റ 1.4L സിആർഡിഐ ബേസ് - INR 9.46 ലക്ഷം
- ഹ്യൂണ്ടായ് ക്രെറ്റ 1.4L സിആർഡിഐ എസ് - INR 10.42 ലക്ഷം
- ഹ്യൂണ്ടായ് ക്രെറ്റ 1.4L സിആർഡിഐ എസ്+ - INR 11.45 ലക്ഷം
ഹ്യൂണ്ടായ് ക്രെറ്റ 1.6 ഡീസൽ
- ഹ്യൂണ്ടായ് ക്രെറ്റ 1.6L സിആർഡിഐ എസ്എക്സ് - INR 11.59 ലക്ഷം
- ഹ്യൂണ്ടായ് ക്രെറ്റ 1.6L സിആർഡിഐ എസ്എക്സ്+ - INR 12.67 ലക്ഷം
- ഹ്യൂണ്ടായ് ക്രെറ്റ 1.6L സിആർഡിഐ എസ്എക്സ്+ ഓട്ടോമാറ്റിക് - INR 13.57 ലക്ഷം
- ഹ്യൂണ്ടായ് ക്രെറ്റ 1.6L സിആർഡിഐ എസ്എക്സ് (ഓപ്ഷണൽ) - INR 13.60 ലക്ഷം


Click it and Unblock the Notifications