ഹ്യൂണ്ടായ് ക്രെറ്റയും ഷാരൂഖിന്റെ 'ഫാൻ' റിലീസും

By Santheep

ഷാരൂഖിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഫാൻ. ഈ ചിത്രത്തിന്റെ നിർമാണം 2014ൽ തന്നെ തുടങ്ങിയിരുന്നു. ഇടയ്ക്ക് മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ഷാരൂഖിന് പരുക്ക് പറ്റിയതിനാൽ ഫാനിന്റെ ചിത്രീകരണം വൈകി. ഒടുവിൽ ഒരുവിധം കാര്യങ്ങൾ പൂർത്തിയാക്കി 2015 ഓഗസ്റ്റ് 14ന് (നാളെ!) റിലീസ് ചെയ്യാമെന്ന് തീരുമാനമായി. പ്രശ്നങ്ങൾ പക്ഷെ, അവിടെയും തീരുകയുണ്ടായില്ല. വൻ ഗ്രാഫിക്സൊക്കെ ഇട്ട് വരുന്ന ഈ പടത്തിന്റെ കുറെ ജോലികൾ കൂടി തീരാനുണ്ട്. ഇക്കാരണത്താൽ പടത്തിന്റെ റിലീസ് വീണ്ടും മാറ്റി വെച്ചിരിക്കുകയാണ്.

ഇത്രയൊക്കെ പറഞ്ഞുവന്നത് നമ്മുടെ ഹ്യൂണ്ടായ് ക്രെറ്റയുടെ കാര്യം പറയാനാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ഇന്ത്യൻ വിപണിയിലെത്തിയ ഈ വാഹനത്തിന്റെ പ്രമോഷൻ പരിപാടികൾ തുടങ്ങിയിരിക്കുകയാണ്. ഹ്യൂണ്ടായിക്കൊപ്പം അതിന്റെ തുടക്കംകാലം മുതലുള്ളയാളാണ് കിങ് ഖാൻ.

പുതിയ വാർത്തകൾ പറയുന്നത് ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവിയെ ഒഫീഷ്യൽ വീൽസ് ഓഫ് ഫാൻ ആയി തെരഞ്ഞെടുത്തുവെന്നാണ്.

8.59 ലക്ഷം രൂപയിലാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ വിലകൾ തുടങ്ങുന്നത്. ഏറ്റവും ഉയർന്ന പതിപ്പിന് 13.57 ലക്ഷം രൂപയാണ് വില.

ഇക്കോസ്പോർട്, ഡസ്റ്റർ, സ്കോർപിയോ, ടെറാനോ, എക്സ്‌യുവി 500 എന്നീ വാഹനങ്ങളാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എതിരാളികൾ.

More from DriveSpark

Article Published On: Thursday, August 13, 2015, 16:29 [IST]
English summary
Hyundai Creta Official Wheels Of Fan Starring Shahrukh Khan.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X