ഹ്യൂണ്ടായ് ക്രെറ്റയുടെ സ്‌കെച്ചുകള്‍ പുറത്തു വിട്ടു.

Written By:

ഹ്യൂണ്ടായ് ക്രെറ്റ ചെറു എസ്‌യുവിയുടെ ലോഞ്ച് അടുത്ത അടുത്തു തന്നെ നടക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ ഐഎക്‌സ്25 എന്ന പേരില്‍ അവതരിപ്പിക്കപെട്ട കണ്‍സെപ്റ്റാണ് ക്രെറ്റ എന്ന പേരില്‍ വിപണി പിടിക്കാനിരിക്കുന്നത്.

ജൂലൈ 21ന് നടക്കാനിരിക്കുന്ന ലോഞ്ചിനു മുമ്പായി വാഹനത്തിന്റെ സ്‌കെച്ചുകള്‍ പുറത്തു വിട്ടിരിക്കുകയാണ് ഹ്യൂണ്ടായ്. രണ്ട് ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വാഹനത്തിന്റെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനുകളെക്കുറിച്ച് ഒരു ഏകദേശധാരണ കിട്ടാന്‍ ഇവ സഹായിക്കും.

To Follow DriveSpark On Facebook, Click The Like Button
ഹ്യൂണ്ടായ് ക്രെറ്റ

നിസ്സാന്‍ ടെറാനോ, ഫോഡ് ഇക്കോസ്‌പോര്‍ട്, റിനോ ഡസ്റ്റര്‍, മാരുതിയുടെ വരാനിരിക്കുന്ന എക്രോസ്സ് എന്നീ കാറുകളായിരിക്കും ഹ്യൂണ്ടായ് ക്രെറ്റയുടെ ഇന്ത്യയിലെ എതിരാളികള്‍.

ഹ്യൂണ്ടായ് സാന്റ ഫെയുടെ ഡിസൈന്‍ സവിശേഷതകളില്‍ നിന്ന് വലിയ കടമെടുപ്പ് നടന്നിട്ടുണ്ട് ക്രെറ്റയുടെ ഡിസൈന്‍ പൂര്‍ത്തിയാക്കുന്നതിന്. നിരവധി സുരക്ഷാ സന്നാഹങ്ങളോടെയാണ് ഈ വാഹനം വിപണി പിടിക്കുക.

ഹ്യൂണ്ടായ് ക്രെറ്റ 1

പെട്രോള്‍, ഡീസല്‍ എന്‍ജിനുകളോടെയായിരിക്കും ക്രെറ്റ വിപണിയിലെത്തുക. ഒരു ആള്‍വീല്‍ ഡ്രൈവ് പതിപ്പും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ചേര്‍ത്തേക്കും.

ക്രെറ്റയുടെ എന്‍ജിന്‍ അടക്കമുള്ള വിശദാംശങ്ങള്‍ ഇപ്പോഴും ലഭ്യമല്ല. ഒരു ഓട്ടോമാറ്റിക് വേരിയന്റ് വാഹനത്തിനുണ്ടാകും എന്ന കാര്യം ഉറപ്പായിട്ടുണ്ട്. മാസത്തില്‍ നാലായിരത്തിനും അയ്യായിരത്തിനുമിടയില്‍ ക്രറ്റ മോഡലുകള്‍ വില്‍ക്കണമെന്നാണ് ഹ്യൂണ്ടായ് ആഗ്രഹിക്കുന്നത്.

കൂടുതല്‍... #hyundai creta #hyundai
English summary
Hyundai Creta Reveals Fluidic Sculpture 2.0 Prior To 21st July Debut
Story first published: Tuesday, June 9, 2015, 18:17 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark