ഹ്യൂണ്ടായ് ക്രെറ്റ വിൽപനയിൽ നമ്പർ വൺ !

By Santheep

ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന എസ്‌യുവി മോഡലായി മാറി. ഓഗസ്റ്റ് മാസത്തിൽ ആകെ 7,437 യൂണിറ്റാണ് വിറ്റത്. നേരത്തെ വിൽപനയിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്ന മഹീന്ദ്ര ബൊലെറോ ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പോയി.

ഹ്യൂണ്ടായിയുടെയും മാരുതിയുടെയും ചെറു എസ്‌യുവി സെഗ്മെന്റ് പ്രവേശം മഹീന്ദ്രയ്ക്കാണ് കനത്ത അടി നൽകുക. എസ്‌യുവികളുടെ വിൽപനയിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത് മാരുതിയുടെ എസ് ക്രോസ്സ് മോഡലാണ്.

ഹ്യൂണ്ടായ് ക്രെറ്റ

ബൊലെറോ ആകെ 4,804 യൂണിറ്റ് വിറ്റാണ് രണ്ടാമതെത്തിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് വരുന്ന എസ് ക്രോസ്സ് ആകെ 4,602 യൂണിറ്റ് വിറ്റു.

8.59 ലക്ഷം രൂപയിലാണ് ക്രെറ്റയുടെ വിലകൾ തുടങ്ങുന്നത്. ഏറ്റവും ഉയർന്ന പതിപ്പിന് 13.57 ലക്ഷം രൂപയാണ് വില. ഇക്കോസ്പോർട്, ഡസ്റ്റർ, സ്കോർപിയോ, ടെറാനോ, എക്സ്‌യുവി 500 എന്നീ വാഹനങ്ങളാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എതിരാളികൾ.

എസ് ക്രോസ്സ്

നടപ്പുവർഷം ഹ്യൂണ്ടായ് ക്രെറ്റയുടെ സഹായത്തോടെ വിൽപന വർധിപ്പിക്കാമെന്ന് ഹ്യൂണ്ടായ് പ്രതീക്ഷിക്കുന്നുണ്ട്. ഏതാണ്ട് പത്ത് ശതമാനത്തിന്റെ വർധനയാണ് വിൽപനയിൽ ഹ്യൂണ്ടായ് ലക്ഷ്യം വെക്കുന്നത്. ഈ വർഷം ഇതുവരെ 420,668 കാറുകൾ വിറ്റഴിച്ചിട്ടുണ്ട് കമ്പനി. ഇനി 80,000 കാറുകൾ കൂടി വിൽക്കുവാൻ ലക്ഷ്യമിട്ടിരിക്കുന്നു. ഇത് സാധ്യമാണെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

More from DriveSpark

Article Published On: Tuesday, September 22, 2015, 7:30 [IST]
English summary
Hyundai Creta SUV Becomes Indias No. 1 Seller.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X