ഹ്യൂണ്ടായ് ക്രെറ്റ പരസ്യം പുറത്ത്
'പെർഫെക്ട് എസ്‌യുവി' എന്നാണ് ക്രെറ്റ എസ്‌യുവിയെ ഹ്യൂണ്ടായ് വിശേഷിപ്പിക്കുന്നത്. കടുത്ത മത്സരം നിലനിൽക്കുന്ന ചെറു എസ്‌യുവി സെഗ്മെന്റിൽ ഈ വാഹനത്തിന്റെ ഭാവി എന്തായിരിക്കുമെന്നാണ് ഓട്ടോ ഉലകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ക്രെറ്റ യൂട്ടിലിറ്റി മോഡലിന്റെ ആദ്യത്തെ ടെലിവിഷൻ പരസ്യം പുറത്തുവന്നിരിക്കുകയാണിപ്പോൾ. 8.59 ലക്ഷം രൂപയിലാണ് വാഹനത്തിന്റെ വിലകൾ തുടങ്ങുന്നത്. ഏറ്റവും ഉയർന്ന പതിപ്പിന് 13.57 ലക്ഷം രൂപയാണ് വില. ഇക്കോസ്പോർട്, ഡസ്റ്റർ, സ്കോർപിയോ, ടെറാനോ, എക്സ്‌യുവി 500 എന്നീ വാഹനങ്ങളാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എതിരാളികൾ.
താഴെ വീഡിയോ കാണാം.


Click it and Unblock the Notifications








