ഹ്യൂണ്ടായ് ക്രെറ്റ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യും
ഓട്ടോമൊബൈൽ കമ്പനികൾ ഇന്ത്യയെ തങ്ങളുടെ നിർമാണ കേന്ദ്രമാക്കാൻ ഉത്സാഹിക്കുന്നതിന് പല കാരണങ്ങളുണ്ട്. ഇവയിലൊരു കാരണം ഇന്ത്യയിൽ ചുരുങ്ങിയ ചെലവിൽ ലഭിക്കുന്ന തൊഴിൽശക്തിയാണ്. ചെന്നൈ പോലുള്ള ഇടങ്ങളിൽ ഇതിനകം തന്നെ മികച്ച അടിസ്ഥാന സൗകര്യങ്ങൾ വളർന്നിട്ടുള്ളതും കാർനിർമാതാക്കളെ ആകർഷിക്കുന്നുണ്ട്.
പുതിയ വാർത്തകൾ പറയുന്നത് ഇക്കഴിഞ്ഞ ദിവസം വിപണിയിലെത്തിയ ക്രെറ്റ എസ്‌യുവി മോഡൽ ഇന്ത്യയിൽ നിർമിച്ച് വിദേശങ്ങളിലേക്കയയ്ക്കാൻ പദ്ധതിയുണ്ടെന്നാണ്.

ക്രെറ്റ എസ്‌യുവി ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളെ ലക്ഷ്യം വെച്ച് നിർമിച്ചതാണ്. ആഫ്രിക്ക, ലാറ്റിനമേരിക്കൻ നാടുകൾ തുടങ്ങിയ ഇടങ്ങളിലേക്കാണ് ക്രെറ്റ മോഡലുകൾ ഇന്ത്യയിൽ നിന്നും കപ്പല് കേറുക.
2015ൽതന്നെ കയറ്റുമതി തുടങ്ങാനാണ് ഹ്യൂണ്ടായിയുടെ പദ്ധതി. ആഗോളതലത്തിൽ തന്നെ വിൽപനയിൽ വൻതോതിലുള്ള മുന്നേറ്റം നടത്താൻ ഹ്യൂണ്ടായിക്ക് പരിപാടിയുണ്ട്.


Click it and Unblock the Notifications








