ഹ്യൂണ്ടായ് എലൈറ്റ് ഐ20 പ്രത്യേക പതിപ്പ് വരുന്നു
ഏതാണ്ടൊരുവർഷം മുമ്പാണ് ഹ്യൂണ്ടായിയുടെ എലൈറ്റ് ഐ20 ഇന്ത്യയിലെത്തുന്നത്. വിപണിയിൽ വൻ ഹിറ്റായി മാറി ഈ വാഹനം. പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലേക്ക് ആളുകളുടെ ശ്രദ്ധ വലിയതോതിൽ പതിയാനും എലൈറ്റ് ഐ20യുടെ സാന്നിധ്യം കാരണമായി എന്നുവേണമെങ്കിൽ പറയാം.
വിപണിയിലെത്തിയതിന്റെ വാർഷികം ആഘോഷിക്കാൻ തയ്യാറെടുക്കുകയാണ് എലൈറ്റ് ഐ20. അടുത്ത മാസത്തിൽ തന്നെ ഈ വാഹനത്തിന്റെ ഒരു ആനിവേഴ്സറി പതിപ്പ് വിപണിയിലെത്തും.

എലൈറ്റ് ഐ20ക്ക് പുതിയൊരു വർണപദ്ധതി കൂടി ആനിവേഴ്സറി പതിപ്പിനൊപ്പം അവതരിപ്പിക്കാൻ സാധ്യതയുണ്ട്. കൂടുതൽ ആഡംബരസന്നാഹങ്ങൾ വാഹനത്തിൽ ചേർക്കാനും സാധ്യതയുണ്ട്.
എന്തെല്ലാമായിരിക്കും പുതിയ പതിപ്പിലെ മാറ്റങ്ങളെന്ന് കൃത്യമായറിയാൻ നിർവാഹമില്ല. വളരെക്കുറച്ചെണ്ണം മാത്രമേ പുറത്തിറക്കൂ എന്നുറപ്പിക്കാം.



Click it and Unblock the Notifications