ഗ്രാൻഡ് ഐ10 ക്രാഷ് ടെസ്റ്റിൽ '0' നേടി
ഇന്ത്യയിൽ നിർമിച്ച ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 മോഡൽ ക്രാഷ് ടെസ്റ്റിൽ 'സംപൂജ്യ'നായതിന്റെ വീഡിയോ പുറത്തുവന്നു. ലാറ്റിൻ എൻസിഎപി (ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം) നടത്തിയ ക്രാഷ് ടെസ്റ്റിലാണ് ഇന്ത്യൻ നിർമിത ഗ്രാൻഡ് ഐ10 കരുത്തു തെളിയിച്ചത്.
താഴെ ക്രാഷ് ടെസ്റ്റിനെക്കുറിച്ചുള്ള വിവരങ്ങളും വീഡിയോയും കാണാം.

എയർബാഗില്ലാത്ത ഗ്രാൻഡ് ഐ10 മോഡലാണ് ലാറ്റിൻ എൻസിഎപി ക്രാഷ് ടെസ്റ്റ് ചെയ്തത്. അതിന്റെ സകല കെടുതികളും വാഹനം അനുഭവിക്കുകയും ചെയ്തു.

പൂജ്യം റേറ്റിങ്ങാണ് ഇന്ത്യൻ നിർമിത ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 മോഡലിനു ലഭിച്ചത്. ദുർബലമായ സുരക്ഷാമാനദണ്ഡങ്ങൾ പുലർത്തുന്നൊരു രാജ്യത്തു നിന്ന് പോകുന്ന ഏതൊരു വാഹനത്തിനും സംഭവിക്കാനുള്ള ദുർവിധി!

അതെസമയം യൂറോപ്യൻ നിലവാരത്തിൽ നിർമിക്കപെട്ട ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 മോഡൽ നേരത്തെ മികച്ച റേറ്റിങ് നേടിയിരുന്നു ക്രാഷ് ടെസ്റ്റിൽ. 4 സ്റ്റാർ റേറ്റിങ്ങാണ് അന്നു നേടിയത്.

ഇന്ത്യയിൽ ഹ്യൂണ്ടായ് വിൽക്കുന്ന കാറുകളിൽ മികച്ച വിൽപനയുള്ള മോഡലുകളിലൊന്നാണ് ഗ്രാൻഡ് ഐ10.

ഇന്ത്യയിലെ ഏതൊരു എൻട്രി ലെവൽ കാറിനെയും പോലെ എബിഎസ്, എയർബാഗ് തുടങ്ങിയ അടിസ്ഥാന സുരക്ഷാ സംവിധാനങ്ങളൊന്നും തന്നെ ഈ വാഹനത്തിലില്ല.
വീഡിയോ
വീഡിയോ


Click it and Unblock the Notifications








