ഹ്യൂണ്ടായ് ഇന്ത്യയിൽ 40 ലക്ഷം കാർ വിറ്റു!!
ഇന്ത്യയിലേക്ക് കൊറിയൻ കമ്പനിയായ ഹ്യൂണ്ടായ് എത്തുന്നത് 19 വർഷം മുമ്പാണ്. തുടക്കം മുതലേ ഇന്ത്യയുടെ പൾസ് ശരിയായി തിരിച്ചറിയുന്നതിൽ ഈ ചെറുകാർ നിർമാതാവ് വിജയിച്ചു. രാജ്യത്തിന്റെ വിപണിയിൽ മാരുതിയുടെ അപ്രമാദിത്വം നിലനിൽക്കുന്ന കാലമായിരുന്നു അത്. വലിയ വെല്ലുവിളികളെ നേരിട്ടാണ് ഹ്യൂണ്ടായ് ഇത്രയും വളർന്നത്.
പുതിയ വാർത്തകൾ പറയുന്നത്, ഹ്യൂണ്ടായ് ഇന്ത്യൻ വിപണിയിൽ 40 ലക്ഷംത്തിലധികം വാഹനങ്ങൾ വിറ്റഴിച്ചുവെന്നാണ്. 19 വർഷം കൊണ്ടാണ് ഈ നേട്ടം കൈവരിച്ചത് ഹ്യൂണ്ടായ്.
ഇക്കഴിഞ്ഞ മാസത്തിലാണ് ഹ്യൂണ്ടായ് തങ്ങളുടെ ഏറ്റവുമിയർന്ന മാസവിൽപന കൈവരിച്ചത്. 47,015 വാഹനങ്ങളാണ് കഴിഞ്ഞമാസം കമ്പനി വിറ്റത്.

വിപണിയുടെ സ്വഭാവം മാറുന്നത് കൃത്യമായി തിരിച്ചറിയാൻ ഹ്യൂണ്ടായിക്ക് എക്കാലത്തും സാധിച്ചിട്ടുണ്ട്. പലപ്പോഴും വിപണിയുടെ സ്വഭാവം മാറ്റുന്നതിൽ മുൻപന്തിയിൽ നിൽക്കാറുമുണ്ട്. ബജറ്റ് കാറുകളുടെ പറുദീസയായി അറിയപ്പെടുന്ന ഇന്ത്യയുടെ ഓട്ടോമൊബൈൽ വിപണി ഇന്ന് ഒരു വലിയ പരിണാമത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. പ്രീമിയം നിലവാരമുള്ള കാറുകളിലേക്ക് ആളുകൾ പതുക്കെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു. ഈ മുന്നേറ്റത്തിനും കൊടിപിടിക്കുന്നത് ഹ്യൂണ്ടായ് ആണ്.
ഇയോൺ മുതൽ സാന്റ ഫെ വരെ നീളുന്ന, ഉപഭോക്തൃസമൂഹത്തിലെ വലിയൊരു വിഭാഗത്തെ അഭിസംബോധന ചെയ്യുന്ന വാഹനനിരയാണ് ഹ്യൂണ്ടായിക്കുള്ളത്. പുതിയ വാഹനങ്ങൾ കൂട്ടിച്ചേർക്കുന്നതിലും വലിയ ഉൽസാഹം കാണിക്കുന്നുണ്ട് കമ്പനി.


Click it and Unblock the Notifications








