ഹ്യൂണ്ടായ് ക്രെറ്റ, എലൈറ്റ് ഐ20 കാറുകളുടെ വിലകൂട്ടി

By Santheep

ഹ്യൂണ്ടായ് ക്രെറ്റ, എലൈറ്റ് ഐ20 മോഡലുകളുടെ വിലകൾ വർധിപ്പിച്ചു. ക്രെറ്റയുടെ വിവിധ വേരിയന്റുകൾക്ക് 25000 രൂപ വരെ വിലവർധനയുണ്ടായിട്ടുണ്ട്. എലൈറ്റ് ഐ20 മോഡലിന് 9000 രൂപ വരെയാണ് വില കൂട്ടിയിട്ടുള്ളത്.

ഈ രണ്ട് മോഡലുകളും അടുത്ത കാലത്താണ് വിപണി പിടിച്ചത്. ഇവ വൻ വിജയമായി മാറുകയും ചെയ്തിട്ടുണ്ട്. ക്രെറ്റ് വിപണിയിലെത്തിയിട്ട് മൂന്നു മാസം പിന്നിട്ടു. ഇപ്പോഴും മാസത്തിൽ പതിനായിരത്തിനടുത്ത് ബുക്കിങ് ലഭിക്കുന്നുണ്ട് ഈ വാഹനത്തിന്.

ഹ്യൂണ്ടായ്

ഉത്സവസീസണിൽ ഈ കാറുകൾക്ക് വിൽപന ഇടിയില്ലെന്ന് ഹ്യൂണ്ടായ് കരുതുന്നു. മിക്കവാറും കാർനിർമാതാക്കൾ വില കുറച്ചുനൽകിയും മറ്റും ഉപഭോക്താക്കളെ ആകർഷിക്കുന്ന സന്ദർഭമാണിത്. വിലക്കൂടുതൽ ക്രെറ്റയുടെയും എലൈറ്റ് ഐ20യുടെയും വിൽപനയെ ബാധിക്കില്ലെന്ന വിശ്വാസമാണ് ധൈര്യപൂർവമുള്ള ഈ വിലവർധിപ്പിക്കലിനു പിന്നിലെന്നു കരുതാം.

വിജയിച്ചു നിൽക്കുന്ന മോഡലുകളുടെ വിലകൾ ഇതേ മാതൃകയിൽ വർധിപ്പിക്കാൻ മറ്റു കാർനിർമാതാക്കൾക്കും ഹ്യൂണ്ടായിയുടെ നീക്കം പ്രചോദനമാകുമോ എന്നേ അറിയേണ്ടതുള്ളൂ.

More from DriveSpark

Article Published On: Wednesday, October 14, 2015, 16:14 [IST]
English summary
Hyundai hikes prices of the Creta and the Elite i20.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X