ഹ്യൂണ്ടായ് ഐ20 ആക്ടിവ് മാര്‍ച്ച് 17ന് ലോഞ്ച് ചെയ്യും!

By Santheep

ഹ്യൂണ്ടായ് ഐ20 ആക്ടിവ് എന്ന സ്‌പോര്‍ടി ഹാച്ച്ബാക്ക് ക്രോസ്സോവറിന്റെ സ്‌കെച്ചുകള്‍ കഴിഞ്ഞ ദിവസമാണ് കമ്പനി പുറത്തുവിട്ടത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെസ്റ്റ് ചെയ്യുന്ന നിലയില്‍ ഐ20 ആക്ടിവിനെ ഇതിനകം തന്നെ ചിലര്‍ നേരിട്ടു കണ്ടതിന്റെ ഇന്റര്‍നെറ്റിലുണ്ട്. പുതിയ വാര്‍ത്തകള്‍ പറയുന്നത്, ഈ കാര്‍ മാര്‍ച്ച് 17ന് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ്!

യൂറോപ്പിലെ ഹ്യൂണ്ടായ് മോട്ടോര്‍ ഡിസൈന്‍ സെന്ററാണ് ഐ20 ആക്ടിവ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

തികച്ചും സ്‌പോര്‍ടിയായ ശൈലിയിലേക്ക് പരിവര്‍ത്തിപ്പിക്കപെട്ട എലൈറ്റ് ഐ20 ഹാച്ച്ബാക്ക് തന്നെയാണ് ഈ വാഹനം.

Hyundai i20 Active to launch on March 17

ഫ്രണ്ട് ബംപര്‍, മുന്നിലും പിന്നിലുമുള്ള സ്‌കിഡ് പ്ലേറ്റുകള്‍, റൂഫ് റെയിലുകള്‍, വശങ്ങളിലുള്ള ക്ലാഡിങ്ങുകള്‍, സ്‌പോര്‍ടി ഡിസൈനിലുള്ള അലോയ് വീലുകള്‍ എന്നിവ കാറിന്റെ ഡിസൈന്‍ സവിശേഷതകളില്‍ എടുത്തു പറയേണ്ടവയാണ്.

ഫ്രണ്ട് ഗ്രില്ലിന്റെ ഡിസൈന്‍ ശൈലിയില്‍ വരുത്തിയിട്ടുള്ള മാറ്റം ശ്രദ്ധേയമാണ്. ഷഡ്ഭുജാകൃതിയിലുള്ള ഈ ഗ്രില്ലില്‍ നെടുകെ നീങ്ങുന്ന മാറ്റ് ഗ്രേ നിറത്തിലുള്ള ആരങ്ങള്‍ ചേര്‍ത്തിരിക്കുന്നു. വൃത്താകൃതിയില്‍ വരുന്ന ഫോഗ് ലാമ്പ് ക്ലസ്റ്റര്‍ സ്‌പോര്‍ടി സൗന്ദര്യം നിലനിര്‍ത്തുന്നു.

Hyundai i20 Active

ബോഡിയുടെ താഴെയായി ചുറ്റും പ്ലാസ്റ്റിക് ക്ലാഡിങ് ഘടിപ്പിച്ചിട്ടുണ്ട്. പിന്‍വശത്തെ റിഫ്‌ലക്ടറുകളും കാറിന്റെ സ്‌പോര്‍ടി ഡിസൈന്‍ സ്വഭാവത്തിന് ചേരുന്നതാണ്.

എലൈറ്റ് ഐ20യില്‍ ഉപയോഗിക്കുന്ന അതേ എന്‍ജിന്‍ തന്നെയായിരിക്കും ഈ വാഹനത്തിലും ഉപയോഗിക്കുക. ട്യൂണിങ്ങില്‍ ചില മാറ്റം പ്രതീക്ഷിക്കാവുന്നതാണ്. ഇതെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 1.2 പെട്രോള്‍ എന്‍ജിനും 1.4 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Friday, February 27, 2015, 8:48 [IST]
English summary
Hyundai i20 Active to launch on March 17.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X