ഹ്യൂണ്ടായ് എലൈറ്റ് ഐ20 സെലിബ്രേഷൻ എഡിഷൻ ലോഞ്ച് ചെയ്തു

Written By:

ഹ്യൂണ്ടായ് എലൈറ്റ് ഐ20 സെലിബ്രേഷൻ എഡിഷൻ വിപണിയിലെത്തി. എലൈറ്റ് ഐ20യുടെ സ്പോർട്സ് വേരിയന്റിലാണ് ഈ പ്രത്യേക പതിപ്പ് ലഭിക്കുക.

സാധാരണ പതിപ്പിനെക്കാൾ 29,990 രൂപ കൂടുതലാണ് ഈ പ്രത്യേക പതിപ്പിന്.

പെട്രോൾ, ഡീസൽ എൻജിനുകളിൽ സെലിബ്രേഷൻ എഡിഷൻ ലഭ്യമാകും. ദില്ലി എക്സ്ഷോറൂം നിരക്ക് പ്രകാരം ഡീസൽ പതിപ്പിന് 7.84 ലക്ഷം രൂപയാണ് വില. പെട്രോൾ വേരിയന്റിന് 6.69 ലക്ഷം രൂപയും വിലവരും.

സെലിബ്രേഷൻ എഡിഷനിൽ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. കറുപ്പുനിറത്തിലുള്ള റൂഫ് വ്രാപ്പ് ചേർത്തിട്ടുണ്ട്. ബോഡി ഡികാലുകളാണ് മറ്റൊരു പ്രത്യേകത. വെള്ള നിറമാണ് ബോഡിക്ക് നൽകിയിരിക്കുന്നത്. മറ്റു നിറങ്ങളിൽ ഈ എഡിഷൻ ലഭ്യമല്ല.

കൂടുതല്‍... #hyundai elite i20
English summary
Hyundai i20 Celebration Edition.
Story first published: Thursday, October 15, 2015, 9:36 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark