ഹ്യൂണ്ടായ് ഐ20 എൻ സ്പോർട് അവതരിച്ചു

By Santheep

ഹ്യൂണ്ടായ് ഐ20യെ ആധാരമാക്കി നിർമിച്ച പെർഫോമൻസ് കാർ, ഐ20 എൻ സ്പോർട് വിപണിയിൽ അവതരിപ്പിച്ചു. ഹ്യൂണ്ടായിയുടെ പ്രകടനശേഷിയുള്ള കാറുകൾ നിർമിക്കുന്ന വിഭാഗമായ എൻ പെർഫോമൻസ് ഡിവിഷനാണ് ഈ ഹോട്ട് ഹാച്ച് നിർമിച്ചെടുത്തത്.

ഐ20 ആക്ടിവ് മോഡലിനെ ആധാരമാക്കിയാണ് വാഹനത്തിന്റെ നിർമാണം.

1.4 ലിറ്റർ എൻജിനാണ് എ20 എൻ സ്പോർടിൽ ഘടിപ്പിച്ചിട്ടുള്ളത്. 113 കുതിരശക്തി ഉൽപാദിപ്പിക്കാൻ ഈ എൻജിന് സാധിക്കും. 160 എൻഎം ടോർക്ക്. ഒരു 6 സ്പീഡ് മാന്വൽ ഗിയർബോക്സ് എൻജിനോടൊപ്പം ചേർത്തിരിക്കുന്നു.

ഹ്യൂണ്ടായ് ഐ20 എൻ സ്പോർട് 1

സ്പോർടിയായ ശരീരസവിശേഷതകളാണ് ഹ്യൂണ്ടായ് എൻ പെർഫോമൻസ് ഡിവിഷൻ ഈ വാഹനത്തിൽ ചേർത്തിരിക്കുന്നത്. ഫ്രണ്ട് ഗ്രില്ലും പിൻ ബംപറുമെല്ലാം ഡിസൈൻ മാറ്റത്തിന് വിധേയമായിരിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകൾ വാഹനത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.

ഹ്യൂണ്ടായ് ഐ20 എൻ സ്പോർട്

സ്റ്റൈൻലെസ് സ്റ്റീലിൽ‌ നിർമിച്ച ഒരു എക്സോസ്റ്റ് സിസ്റ്റവും ഐ20 എൻ സ്പോർടിൽ ചേർത്തിരിക്കുന്നു.

സസ്പെൻഷൻ കൂടുതൽ കടുപ്പിച്ചിട്ടുണ്ട്. കൈകാര്യക്ഷമത വർധിപ്പിക്കുവാനാണിത്. ഫോർ ചാനൽ എബിഎസ്, ഇബിഡി തുടങ്ങിയ സന്നാഹങ്ങളും ചേർത്തിരിക്കുന്നു വാഹനത്തിൽ.

More from DriveSpark

Article Published On: Monday, August 31, 2015, 12:45 [IST]
English summary
Hyundai i20 N Sport Performance Hatchback Revealed.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X