ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവിയുടെ ഉൽപാദനം കൂട്ടി

Written By:

ഹ്യൂണ്ടായ് ക്രെറ്റയുടെ ഉൽപാദനം കൂട്ടി. ഇതിന്റെ ഫലമായി വാഹനത്തിനായുള്ള കാത്തിരിപ്പുസമയം ഗണ്യമായി കൂറയ്ക്കാൻ സാധിച്ചുവെന്നാണ് അറിയുന്നത്. ആറുമാസത്തിൽ നിന്ന് മൂന്നുമാസത്തിലേക്ക് കാത്തിരിപ്പുസമയം കുറഞ്ഞതായി ഹ്യൂണ്ടായ് അറിയിക്കുന്നു.

തുടക്കത്തിലേ വൻ ഡിമാൻഡാണ് ഈ എസ്‌യുവിക്കുണ്ടായിരുന്നത്. ഇക്കാരണത്താൽ ചിലയിടങ്ങളിൽ കാത്തിരിപ്പ് പത്തുമാസം വരെ ഉയർന്നു.

വിപണിയിൽ പ്രവേശിച്ചയുടനെത്തന്നെ ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന എസ്‌യുവി മോഡലായി മാറിയിരുന്നു. ഓഗസ്റ്റ് മാസത്തിൽ ആകെ 7,437 യൂണിറ്റാണ് വിറ്റത്. നേരത്തെ വിൽപനയിൽ ഒന്നാം സ്ഥാനത്തു നിന്നിരുന്ന മഹീന്ദ്ര ബൊലെറോ ഇതോടെ രണ്ടാം സ്ഥാനത്തേക്ക് പോയി.

To Follow DriveSpark On Facebook, Click The Like Button
ഹ്യൂണ്ടായ് ക്രെറ്റ

8.59 ലക്ഷം രൂപയിലാണ് ക്രെറ്റയുടെ വിലകൾ തുടങ്ങുന്നത്. ഏറ്റവും ഉയർന്ന പതിപ്പിന് 13.57 ലക്ഷം രൂപയാണ് വില. ഇക്കോസ്പോർട്, ഡസ്റ്റർ, സ്കോർപിയോ, ടെറാനോ, എക്സ്‌യുവി 500 എന്നീ വാഹനങ്ങളാണ് ഹ്യൂണ്ടായ് ക്രെറ്റയുടെ എതിരാളികൾ.

നടപ്പുവർഷം ഹ്യൂണ്ടായ് ക്രെറ്റയുടെ സഹായത്തോടെ വിൽപന വർധിപ്പിക്കാമെന്ന് ഹ്യൂണ്ടായ് പ്രതീക്ഷിക്കുന്നുണ്ട്. ഏതാണ്ട് പത്ത് ശതമാനത്തിന്റെ വർധനയാണ് വിൽപനയിൽ ഹ്യൂണ്ടായ് ലക്ഷ്യം വെക്കുന്നത്. ഈ വർഷം ഇതുവരെ 420,668 കാറുകൾ വിറ്റഴിച്ചിട്ടുണ്ട് കമ്പനി. ഇനി 80,000 കാറുകൾ കൂടി വിൽക്കുവാൻ ലക്ഷ്യമിട്ടിരിക്കുന്നു. ഇത് സാധ്യമാണെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

കൂടുതല്‍... #hyundai
English summary
Hyundai Increases Production Of The Creta; Waiting Period Comes Down.
Story first published: Tuesday, November 3, 2015, 10:02 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark