ഹ്യൂണ്ടായ് ഇന്ത്യയിൽ ഉൽപാദനം കൂട്ടുന്നു
ഇന്ത്യൻ വിപണിയിൽ കൂടുതൽ ആഴത്തിൽ വേരുകളാഴ്ത്താനുള്ള ഹ്യൂണ്ടായിയുടെ ശ്രമങ്ങൾ ദ്രുതഗതിയിലാവുന്നു. രാജ്യത്ത് പുതിയൊരു പ്ലാന്റ് സ്ഥാപിക്കാൻ കമ്പനി തീരുമാനിച്ചു കഴിഞ്ഞു. വിദേശവിപണികളിലേക്ക് ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വർധിപ്പിക്കുക എന്ന ഉദ്ദേശ്യവും ഈ നീക്കത്തിനു പിന്നിലുണ്ട്.
വർഷത്തിൽ പത്തുലക്ഷം എന്ന നിലയിൽ കയറ്റുമതി വർധിപ്പിക്കാനാണ് ഹ്യൂണ്ടായിയുടെ തീരുമാനം.
പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനായി 4500 കോടി രൂപ നിക്ഷേപം നടത്തും ഹ്യൂണ്ടായ്. എവിടെയായിരിക്കും പുതിയ പ്ലാന്ര് സ്ഥാപിക്കുക എന്ന് വ്യക്തമായിട്ടില്ല.

നിലവിൽ ചെന്നൈയിലാണ് ഹ്യൂണ്ടായിയുടെ പ്ലാന്റ് പ്രവർത്തിക്കുന്നത്. പുതിയ പ്ലാന്റ് തങ്ങൾക്കു കിട്ടാൻ ആന്ധ്ര, ഗുജറാത്ത്, രാജസ്താൻ എന്നീ സംസ്ഥാനങ്ങൾ ശ്രമിക്കുന്നുണ്ട്.
പുതിയ വാഹനങ്ങൾ വിപണിയിലെത്തിക്കാൻ ഹ്യൂണ്ടായ് പദ്ധതിയിടുന്നതായും വർത്തകളുണ്ട്. ഇക്കഴിഞ്ഞയാഴ്ചയിലാണ് ക്രെറ്റ ഒന്ന പേരിൽ ഒരു ചെറു എസ്‌യുവി ഇന്ത്യയിലെത്തിയത്. ഇയോൺ, ഐ10, ഐ20, ഗ്രാൻഡ് ഐ10, എലൈറ്റ് ഐ20, ഐ20 ആക്ടിവ്, വെർണ, സാന്റ ഫെ എന്നിവയാണ് ഇന്ത്യയിൽ വിൽക്കുന്ന മറ്റ് ഹ്യൂണ്ടായ് മോഡലുകൾ.
മാരുതിയുടെ വിപണിയാധിപത്യത്തിനെതിരായ പോരാട്ടത്തിലാണ് ഹ്യൂണ്ടായ്. വൻ വിൽപനാശൃംഖലകൾ വഴി ആഴത്തിൽ വേരുപിടിച്ചിരിക്കുകയാണ് ഹ്യൂണ്ടായ് വിപണിയിൽ.


Click it and Unblock the Notifications