ക്രെറ്റയുടെ സഹായത്തോടെ ഹ്യൂണ്ടായ് 5 ലക്ഷം കാറുകൾ വിൽക്കും

Written By:

ഇക്കഴിഞ്ഞയാഴ്ചയിലാണ് ഹ്യൂണ്ടായ് ക്രെറ്റ എസ്‌യുവി ഇന്ത്യൻ വിപണി പിടിച്ചത്. ഈ വാഹനത്തിൽ ഏറെ പ്രതീക്ഷ വെക്കുന്നുണ്ട് കമ്പനി. അതിവേഗം വളരുന്ന ചെറു എസ്‌യുവി വിപണിയിലേക്കാണ് ക്രെറ്റ വരുന്നത്. ഇത് സാധ്യമാക്കാൻ നിലവിൽ വിപണിയിലുള്ള ഏത് ബ്രാൻഡിനെക്കാളും മികച്ച വിൽപനാശൃംഖലയും ഹ്യൂണ്ടായിക്കുണ്ട്.

കമ്പനി തന്നെ പറയുന്നത് ഈ വർഷം 5 ലക്ഷംകാറുകൾ വിറ്റഴിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത അഞ്ച് മാസത്തിനുള്ളിൽ ഇത് സാധ്യമാകണം. ഈ ലക്ഷ്യം പിടിക്കാൻ ക്രെറ്റ എസ്‌യുവി വലിയ തോതിൽ സഹായിക്കുമെന്നാണ് പ്രതീക്ഷ.

Hyundai India targets 5 lakh unit sales

ഏതാണ്ട് പത്ത് ശതമാനത്തിന്റെ വർധനയാണ് വിൽപനയിൽ ഹ്യൂണ്ടായ് ലക്ഷ്യം വെക്കുന്നത്. ഇതുവരെ 420,668 കാറുകൾ വിറ്റഴിച്ചിട്ടുണ്ട് കമ്പനി. ഇനി 80,000 കാറുകൾ കൂടി വിൽക്കുവാൻ ലക്ഷ്യമിട്ടിരിക്കുന്നു. ഇത് സാധ്യമാണെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ.

അതെസമയം ക്രെറ്റ എസ്‌യുവിക്ക് മികച്ച വിപണി പ്രതികരണമാണ് ലഭിച്ചുവരുന്നത്. ഇതിനകം 15,000 ബുക്കിങ്ങുകൾ ലഭിച്ചുകഴിഞ്ഞതായി ഹ്യൂണ്ടായ് പറയുന്നു.

കൂടുതല്‍... #hyundai
English summary
Hyundai India targets 5 lakh unit sales.
Story first published: Tuesday, July 28, 2015, 13:57 [IST]
Please Wait while comments are loading...

Latest Photos