സൗജന്യ ഹ്യൂണ്ടായ് കാര്‍ കെയര്‍ ക്ലിനിക്

Written By:

ഹ്യൂണ്ടായിയുടെ സൗജന്യ കാര്‍ കെയര്‍ ക്ലിനിക്കിന് ഇന്ന് തുടക്കമാകും. പത്തു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഈ സേവന പരിപാടി.

മാര്‍ച്ച് 13 മുതല്‍ 22 വരെയാണ് കാര്‍ കെയര്‍ ക്ലിനിക് നടക്കുക. ഇന്ത്യയിലെ എല്ലാ ഹ്യൂണ്ടായ് ഉടമകള്‍ക്കും തങ്ങളുടെ കാര്‍ ചെക്കപ്പിനായി കൊണ്ടുചെല്ലാം. സമഗ്രമായ ചെക്കപ്പാണ് ഹ്യൂണ്ടായ് നടത്തുക.

Hyundai To Introduce Free Car Care Clinic 19th Edition In India

എന്‍ജിന്‍, ഇലക്ട്രിക്കല്‍ സിസ്റ്റം, ഗിയര്‍ബോക്‌സ് എന്നു തുടങ്ങി പ്രധാനപ്പെട്ട എല്ലാ ഘടകഭാഗങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ഇവയില്‍ ആവശ്യമായ റിപ്പയറിങ് നിര്‍ദ്ദേശങ്ങളും നല്‍കും.

ഈ ദിവസങ്ങളില്‍ ഹ്യൂണ്ടായിയുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്ക് പ്രത്യേക വിലക്കിഴിവ് ലഭ്യമാക്കുന്നുണ്ട് കമ്പനി. ഹ്യൂണ്ടായിയുടെ വെബ്‌സൈറ്റ് വഴി കാര്‍ കെയര്‍ ക്ലിനിക്കിന് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

കൂടുതല്‍... #hyundai
English summary
Hyundai To Introduce Free Car Care Clinic 19th Edition In India.
Story first published: Friday, March 13, 2015, 9:21 [IST]
Please Wait while comments are loading...

Latest Photos