ഹ്യൂണ്ടായ് ഐഎക്‌സ്25 അടുത്തമാസം വിപണിയിലെത്തും!
ഹ്യൂണ്ടായ് ഐഎക്‌സ്25 സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനത്തിന്റെ ഇന്ത്യന്‍ വിപണിപ്രവേശം ജൂണ്‍ മാസത്തില്‍ സംഭവിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ മത്സരം നടക്കുന്ന ഒരു സെഗ്മെന്റിലേക്കാണ് ഐഎക്‌സ്25 എത്തിച്ചേരുന്നത്. ഈയിടെയാണ് ഹ്യൂണ്ടായിയുടെ ആദ്യത്തെ ഇന്ത്യന്‍ ക്രോസ്സോവറായ ഐ20 ആക്ടിവ് വിപണിയിലെത്തിയത്.
ഹ്യൂണ്ടായ് ഐഎക്‌സ്25 മോഡലിനെക്കുറിച്ച് വായിക്കാം താഴെ.

രാജ്യത്തെ വോള്യം വിപണിയെ നിയന്ത്രിക്കുന്ന മാരുതി, ടാറ്റ, ഹ്യൂണ്ടായ് എന്നീ കമ്പനികള്‍ വിപണിമത്സരത്തിന്റെ പുതിയ വിതാനങ്ങളിലേക്ക് കയറി നില്‍ക്കാന്‍ ഒരുമ്പെടുന്നതിന്റെ ആദ്യ അടയാളങ്ങളിലൊന്നായി ഐഎക്‌സ്25 എസ്‌യുവിയുടെ വിപണിപ്രവേശത്തെ കാണാവുന്നതാണ്.

പുതുതായി ലഭിക്കുന്ന ചില സൂചനകള്‍ പ്രകാരം ഹ്യൂണ്ടായ് ഐഎക്‌സ്25 എസ്‌യുവി അടുത്ത മാസം, അതായത് ജൂണില്‍, രാജ്യത്തവതരിക്കും.

കഴിഞ്ഞ ബീജിങ് മോട്ടോര്‍ഷോയിലാണ് ഈ എസ്‌യുവി ആദ്യമായി അവതരിപ്പിക്കപെട്ടത്. ചൈനയില്‍ ഈ വാഹനം ലോഞ്ച് ചെയ്യുകയും ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ മോഡല്‍ ചൈനീസ് വിപണിയില്‍ ക്ലച്ചായിട്ടുണ്ട്.

രണ്ട് ഡീസല്‍ എന്‍ജിനുകളും ഒരു പെട്രോള്‍ എന്‍ജിനുമാണ് ഹ്യൂണ്ടായ് ഐഎക്‌സ്25 മോഡലില്‍ ഉള്ളത്. എല്ലാ എന്‍ജിനുകളോടുമൊപ്പം മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിരിക്കുന്നു. ഇവ രണ്ടും ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല.

ഡീസല്‍ എന്‍ജിനുകള്‍
രണ്ട് ഡീസല്‍ എന്‍ജിനുകളുണ്ടെന്ന് പറഞ്ഞല്ലോ? ഇവയിലൊന്ന് 1.4 ലിറ്റര്‍ ശേഷിയുള്ളതാണ്. ഈ എന്‍ജിന്‍88.73 കുതിരശക്തി ഉല്‍പാദിപ്പിക്കുന്നു. 219.66 എന്‍എം ആണ് ചക്രവീര്യം. അടുത്ത എന്‍ജിന്റെ ശേഷി 121.26 കുതിരശക്തിയാണ്. 219.66 എന്‍എം ആണ് ചക്രവീര്യം.

പെട്രോള്‍ എന്‍ജിന്‍
1.6 ലിറ്ററിന്റെ പെട്രോള്‍ എന്‍ജിനാണിത്. 121.26 കുതിരശക്തി ഉല്‍പാദിപ്പിക്കാനുള്ള ശേഷി ഈ എന്‍ജിനുണ്ട്. 154.94 എന്‍എം ചക്രവീര്യം.

നിസ്സാന്‍ ടെറാനോ, റിനോ ഡസ്റ്റര്‍ എന്നീ വാഹനങ്ങളാണ് ഹ്യൂണ്ടായ് ഐഎക്‌സ്25 മോഡലിന് എതിരാളികള്‍. മാരുതി അടക്കമുള്ള കാര്‍നിര്‍മാതാക്കളുടെ സെഗ്മെന്റ് പ്രവേശം കൂടി നടക്കുമ്പോള്‍ കടുത്ത മത്സരം നേരിടേണ്ടി വരും ഐഎക്‌സ്25 മോഡല്‍.

ഹ്യൂണ്ടായിയുടെ പ്രീമിയം എസ്‌യുവി മോഡലായ സാന്റ ഫെയില്‍ നിന്നും നിരവധി ശില്‍പ സവിശേഷതകള്‍ ഈ വാഹനം സ്വീകരിച്ചിട്ടുള്ളതായി കാണാം. ഡിസൈന്‍ സൗന്ദര്യത്തില്‍ വലിയ പ്രാധാന്യമുള്ള ചെറു എസ്‌യുവി സെഗ്മെന്റില്‍ എഐഎക്‌സ്25 ഒട്ടും പിന്നിലാകുന്നില്ല. ഇലക്ട്രോണിക് ഡ്യുവല്‍ എല്‍സിഡി ഡിസ്‌പ്ലേ, പനോരമിക് സണ്‍റൂഫ്, തുകല്‍ പൊതിഞ്ഞ സീറ്റുകള്‍, ഇലക്ട്രിക് മിററുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഏസി, ഡിമ്മിങ് റിയര്‍വ്യൂ മിറര്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍, റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയ ഉയര്‍ന്ന സന്നാഹങ്ങളോടെയാണ് ഐഎക്‌സ്25 വിപണിയിലെത്തുക.

ലഭ്യമായ വിവരങ്ങള്‍ പറയുന്നത് ഇന്ത്യയില്‍ ഐഎക്‌സ്25 മോഡലിന് ഫോര്‍ വീല്‍ ഡ്രൈവ് പതിപ്പ് ഉണ്ടാകുമെന്നാണ്. ഏറ്റവും ഉയര്‍ന്ന വേരിയന്റിലായിരിക്കും ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം ചേര്‍ക്കുക.

നാല് മീറ്ററിനു മുകളിലാണ് ഐഎക്‌സ്25 എസ്‌യുവിയുടെ നീളം. ഇക്കാരണത്താല്‍തന്നെ, നാല് മീറ്ററില്‍ താഴെ നാളം വരുന്ന കാറുകള്‍ക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങള്‍ ഈ വാഹനത്തിന് കിട്ടില്ല. സെഗ്മെന്റിലെ ഏറ്റവും ചുരുങ്ങിയ വില 8 ലക്ഷത്തിന്റെ പരിസരത്തിലാണുള്ളത്. റിനോ ഡസ്റ്റര്‍ മോഡല്‍ മാത്രമേയുള്ളൂ ഈ വിലനിലവാരത്തില്‍. നിസ്സാന്‍ ടെറാനോയുടെ തുടക്കവില 9.8 ലക്ഷത്തിന്റെ ചുറ്റുവട്ടത്താണ്. ഇവയെല്ലാം പരിഗണിച്ച് തികച്ചും മത്സരക്ഷമമായ ഒരു വിലയില്‍ ഹ്യൂണ്ടായ് ഐഎക്‌സ്25 മോഡല്‍ വരുമെന്ന് പ്രതീക്ഷിക്കാം.


Click it and Unblock the Notifications








